75കാരൻ വിവാഹം ചെയ്തത് 35കാരിയെ; പിറ്റേന്ന് വരന് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ ജോൻപൂർ ജില്ലയിലാണ് തന്റെ പകുതി വയസ്സ് പോലും പ്രായമില്ലാത്ത യുവതിയെ വയോധികൻ വിവാഹം ചെയ്തത്. 75 വയസുള്ള സംഗ്രുറാം ആണ് 35 വയസുള്ള മൻഭവതിയെ വിവാഹം ചെയ്തത്. വിവാഹ പിറ്റേന്ന് വരനെ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഒരു വർഷം മുമ്പാണ് സംഗ്രുറാമിന് ആദ്യ ഭാര്യയെ നഷ്ടപ്പെട്ടത്. ഇവർക്ക് കുട്ടികളില്ല. കൃഷി ചെയ്താണ് ജീവിതം മുന്നോട്ട് പോയത്. ഒറ്റയ്ക്കുള്ള ജീവിതം മടുത്തിട്ടാണ് വീണ്ടും വിവാഹം ചെയ്തത്. എന്നാൽ ബന്ധുക്കൾ സമ്മതിച്ചില്ല. അത് വകവയ്ക്കാതെ ആയിരുന്നു വിവാഹം.
സെപ്റ്റംബർ 29 ന് വിവാഹം രജിസ്റ്റർ ചെയ്തു. അതിന് ശേഷമാണ് ക്ഷേത്രത്തിൽ ചടങ്ങുകൾ നടന്നത്. യുവതിയും നേരത്തെ വിവാഹിതയായിരുന്നു. ഇവരുടെ കുട്ടികളെ നോക്കാമെന്നും വീടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്നും സംഗ്രുറാം ഉറപ്പു നൽകിയിരുന്നു.
തുടർന്നാണ് വിവാഹത്തിന് സമ്മതിച്ചത് എന്നാണ് യുവതി പറഞ്ഞത്. രാത്രി കൂടുതലും സംസാരിച്ചിരുന്നു. പിന്നീടാണ് സ്ഥിതി വഷളായത് എന്നാണ് വിവരം. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തിൽ ദുരൂഹതയുണ്ട് എന്നാണ് ഗ്രാമവാസികളിൽ പലരുടെയും അഭിപ്രായം.
ഡൽഹിയിലാണ് സംഗ്രുറാമിന്റെ ബന്ധുക്കൾ ഉള്ളത്. അവർ വന്നശേഷം മാത്രമേ സംസ്കാര ചടങ്ങുകൾ നടത്താവൂ എന്നാണ് അവർ അറിയിച്ചത്. പോസ്റ്റുമോർട്ടം ചെയ്യണമെന്നും അഭിപ്രായം ഉയരുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here