ചെങ്കോട്ടയിൽ എത്താതെ കോൺഗ്രസ്സ് നേതാക്കൾ; രാഹുൽ ഗാന്ധി പാക് പ്രേമിയെന്ന് ബിജെപി

ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ചെങ്കോട്ടയിൽ നടന്ന പരിപാടികളിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കാത്തതിൽ ആരോപണവുമായി ബിജെപി. ചടങ്ങിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും അസാന്നിധ്യം ദേശീയ തലത്തിൽ ചർച്ചയാക്കുകയാണ് ബിജെപി. രാഹുൽ ഗാന്ധി ‘പാകിസ്‌താൻ പ്രേമി’യാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല എക്സ‌സിൽ കുറിച്ചു. നടപടി ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.

നേതാക്കളുടെ അസാന്നിധ്യത്തിന് കോൺഗ്രസ് വിശദീകരണം നൽകിയിട്ടില്ല. രാഹുൽ ഗാന്ധിയും ഖാർഗെയും കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ആഘോഷപരിപാടികളിൽ പങ്കെടുത്തു. ക്യാബിനറ്റ് മന്ത്രിക്ക് തുല്യമായ പദവിയുള്ള രാഹുലിന് കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരുപാടിയിൽ പിൻനിരയിൽ സീറ്റ് നൽകിയത് വിവാദമായിരുന്നു. സാധാരണ ഒന്നാം നിരയിലാണ് പ്രതിപക്ഷനേതാവിന് ഇരിപ്പിടം നൽകാറുള്ളത്. ഈ കീഴ്വ‌ഴക്കം ലംഘിച്ചാണ് രാഹുലിൻ്റെ ഇരിപ്പിടം കഴിഞ്ഞ തവണ പിൻനിരയിലേക്ക് മാറ്റിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top