ഒരു നേരത്തെ അന്നത്തിനായി മധുര പലഹാരങ്ങൾ വിൽക്കുന്ന 80കാരൻ; മകളുള്ളത് ലണ്ടനിൽ

ഹൃദയം തർക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഒരു നേരത്തെ അന്നത്തിനായി മധുര പലഹാരങ്ങൾ വിൽക്കുന്ന ഒരു 80 വയസ്സുകാരന്റെ വീഡിയോ ആണ് എല്ലാവരുടെയും കണ്ണ് നനയിച്ചത്. ലോക്കൽ ട്രെയിനുകളിലാണ് ഭാര്യ ഉണ്ടാക്കുന്ന മധുര പലഹാരങ്ങൾ അദ്ദേഹം വിൽക്കുന്നത്. അവശതയാല്‍ നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ആ മനുഷ്യൻ.
70 വയസ്സ് പിന്നിട്ട ഭാര്യയാണ് മധുര പലഹാരങ്ങൾ ഉണ്ടാക്കി നൽകുന്നത്. പല ട്രെയിനുകളിലും കയറിയിറങ്ങിയാണ് ഇതെല്ലാം വിൽക്കുന്നത്. തുടർന്ന് കിട്ടുന്ന പണത്തിൽ നിന്ന് വീട്ടുസാധനങ്ങൾ വാങ്ങിയാണ് അദ്ദേഹം വീട്ടിലേക്ക് പോകുന്നത്. ഇദ്ദേഹത്തിന് ഒരു മകൾ ഉണ്ട്. അവൾ ഉള്ളത് ലണ്ടനിലാണ്. പഠിപ്പിച്ച വളർത്തിയ മകൾ ഇപ്പോൾ അച്ഛനമ്മമാരെ തിരിഞ്ഞുനോക്കുന്നില്ല എന്നാണ് വിവരം.
ട്രെയിൻ യാത്രക്കാരനാണ് വയോധികന്റെ ഈ അവസ്ഥ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. അച്ഛനമ്മമാരെ നോക്കാത്ത മകൾക്കെതിരെ കടുത്ത വിമർശനങ്ങളാണ് കമന്റുകളായി എത്തുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here