എട്ടാം ക്ലാസുകാരിക്ക് ഗർഭം; സഹപാഠി അറസ്റ്റിൽ

എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ, സഹപാഠിയായ വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ ആക്റ്റ് പ്രകാരമാണ് വിദ്യാർത്ഥിക്കെതിരെ കേസെടുത്തിരിക്കുന്നത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആരോഗ്യപരമായ അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങിയതോടെയാണ് സംഭവം പുറത്ത് വന്നത്. പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തി. രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു.

Also Read : പ്രസവിക്കാൻ കഴിയാത്തതിന്റെ പേരിൽ യുവതിയെ ചുട്ട് കൊന്നു; പൊലീസ് കണ്ടെത്തിയത് പാതി കത്തിയ മൃതദേഹം

ഷൊർണൂർ ഡിവൈഎസ്‌പി ആർ. മനോജ് കുമാറാണ് കേസന്വേഷിക്കുന്നത്. എട്ടാം ക്ലാസിൽ തന്നെ പഠിക്കുന്ന 13 കാരനെയാണ് പോലീസ് പിടികൂടിയത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെട്ട കേസ് ആയതിനാൽ പോലീസ് അതീവ രഹസ്യ സ്വഭാവത്തോടെയാണ് അന്വേഷണ നടപടികൾ മുന്നോട്ട് കൊണ്ടുപോയത്.

Also Read : പെറ്റമ്മമാരുടെ അരുംകൊലകൾ!! ഒപ്പമുള്ളവർ പോലുമറിയാത്ത ഗർഭങ്ങളുടെ ബാക്കിപത്രം; നിറവയറും പേറ്റുനോവും മറച്ചു പിടിക്കുന്നത് എങ്ങനെ?

പോലീസ് കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കും. ഈ സംഭവത്തിൽ കുട്ടികളുടെ കൗൺസിലിംഗ് ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേസിൻ്റെ ഗൗരവം പരിഗണിച്ച്, വിദ്യാർത്ഥിനിയുടെയോ വിദ്യാർത്ഥിയുടെയോ മറ്റ് കുടുംബാംഗങ്ങളുടെയോ വ്യക്തിപരമായ വിവരങ്ങൾ പുറത്തുവിടരുതെന്ന് നിയമപരമായ നിർദ്ദേശമുണ്ട്. വിദ്യാർത്ഥിനിക്കും കുടുംബത്തിനും ആവശ്യമായ നിയമ സഹായങ്ങളും സാമൂഹിക പിന്തുണയും ഉറപ്പാക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചു വരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top