SV Motors SV Motors

കശ്മീരിൽ ഒരു സൈനികന് കൂടി വീരമൃത്യു, ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗർ: കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സൈനികനു വീരമൃത്യു. ഇതോടെ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം നാലായി ഉയർന്നു. കേണൽ മൻപ്രീത് സിംഗ്, മേജർ ആശിഷ്, ഡിഎസ്പി ഹുമയൂൺ ഭട്ട് എന്നിവരാണ് നേരത്തേ വീരമൃത്യു വരിച്ചത്. ഇന്ന് ജീവൻ നഷ്ടപ്പെട്ട നാലാമത്തെ സൈനികൻ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

സുരക്ഷാ സേന പ്രദേശം വളഞ്ഞിരിക്കുകയാണെന്നും തിരച്ചിൽ തുടർുയാണെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. അനന്തനാഗ് ജില്ലയിലെ കൊകേരാങ് ഏരിയയിലാണ് ഏറ്റമുട്ടൽ തുടക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം അനന്ദ് നാഗിലെ ഗഡോൾ മേഖലയിൽ ആരംഭിച്ച ആക്രമണം രാത്രിയോടെ അവസാനിച്ചിരുന്നു. ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയതോടെ ബുധനാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിച്ചു. ഇതിനിടെ, ഉദ്യോഗസ്ഥർക്കുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ലഷ്‌കർ പ്രോക്‌സിയായ ‘ദ റെസിസ്റ്റൻസ് ഫ്രണ്ടിൽ’ നിന്നുള്ളവരാണ് ഭീകരരെന്നാണ് കരുതുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top