നവജാത ശിശുക്കളുടെ അസ്ഥികളുമായി യുവാവ് പോലീസ് സ്റ്റേഷനിൽ… ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

തൃശൂർ പുതുക്കാട് നവജാത ശിശുക്കളെ കൊന്ന് കുഴിച്ചിട്ടതായി മൊഴി. രണ്ട് കുട്ടികളുടെ അസ്ഥികളുമായി ആമ്പല്ലൂർ സ്വദേശി യുവാവ് പൊലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്. കാമുകി തന്നിൽ നിന്ന് അകലുന്നു എന്ന സംശയത്തെ തുടർന്ന് കാമുകൻ അസ്ഥിയുമായി പുതുക്കാട് സ്റ്റേഷനിൽ എത്തുകയായിരുന്നു എന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇന്ന് പുലർച്ചെയാണ് യുവാവ് അസ്ഥിയുമായി സ്റ്റേഷനിലെത്തിയത്. മൂന്നു വർഷം മുമ്പാണ് സംഭവമെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
Also Read : അമ്മ അക്യുപങ്ചറിസ്റ്റ്, പ്രസവം വീട്ടിൽ; ഒരുവയസുകാരൻ്റെ മരണത്തിനു പിന്നിൽ അന്ധവിശ്വാസമോ?
സംഭവത്തിൽ 26കാരനായ യുവാവിനെയും വെള്ളിക്കുളങ്ങര സ്വദേശിയായ 21കാരിയെയയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇരുവർക്കും രണ്ട് തവണയായി ജനിച്ച കുഞ്ഞുങ്ങളെയാണ് കുഴിച്ചിട്ടത്. യുവതി തന്നെയും കൊല്ലുമെന്ന ഭീതിയാണ് പൊലീസ് സ്റ്റേഷനിലേക്ക് വരാൻ കാരണമെന്ന് യുവാവ് പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു. എന്താണ് സംഭവമെന്ന് പൊലീസിനും വ്യക്തതയില്ല. അസ്ഥികൾ കുഞ്ഞുങ്ങളുടേത് തന്നെയാണോ എന്നതുൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here