കഞ്ചാവ് ഉണക്കാനിട്ട് അടുത്തുതന്നെ സുഖനിദ്ര; കോഴിക്കോട് ബീച്ചിൽ യുവാവ് പിടിയിൽ

കടൽതീരത്ത് കഞ്ചാവ് ഉണക്കാനിട്ട ശേഷം അതിനടുത്ത് തന്നെ കിടന്നുറങ്ങിയ യുവാവ് പോലീസിന്റെ പിടിയിലായി. കോഴിക്കോട് വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് 370 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

രാവിലെ ബീച്ചിൽ നടക്കാനിറങ്ങിയ ആളുകളാണ് കടൽതീരത്ത് ഒരാൾ എന്തോ സാധനം നിരത്തിയിട്ട് അതിനടുത്ത് കിടന്നുറങ്ങുന്നത് കണ്ടത്. സംശയം തോന്നി നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ഉണക്കാനിട്ടിരിക്കുന്നത് കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ വിവരം വെള്ളയിൽ പോലീസിനെ അറിയിക്കുകയായിരുന്നു.

കർണാടകയിൽ നിന്നും കഞ്ചാവ് എത്തിച്ച് കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് മുഹമ്മദ് റാഫി എന്ന് പോലീസ് പറഞ്ഞു. നനഞ്ഞ കഞ്ചാവ് ഉണക്കിയെടുക്കാനാണ് ഇയാൾ ബീച്ചിലെത്തിയത്. എന്നാൽ കഞ്ചാവ് നിരത്തിയിട്ട ശേഷം ഇയാൾ അവിടെത്തന്നെ കിടന്ന് ഉറങ്ങിപ്പോകുകയായിരുന്നു.

പിടിയിലായ മുഹമ്മദ് റാഫി ഇതിന് മുമ്പും സമാനമായ കഞ്ചാവ് കേസുകളിൽ പ്രതിയായിട്ടുണ്ട്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. നഗരത്തിലെ ലഹരി മാഫിയയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇയാളിൽ നിന്ന് ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top