34ലക്ഷം മരിച്ചവരുടെ പേരുകൾ വോട്ടർ പട്ടികയിൽ; വിവരങ്ങൾ പുറത്തുവിട്ട് UIDAI

പശ്ചിമ ബംഗാളിലെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നടത്തിയ പരിശോധനയിലാണ് ഏകദേശം 34 ലക്ഷം ആധാർ കാർഡ് ഉടമകൾ മരിച്ചവരാണെന്ന് കണ്ടെത്തിയത്.

2009 ജനുവരിയിൽ തിരിച്ചറിയൽ കാർഡ് അവതരിപ്പിച്ചതിനുശേഷം ഏകദേശം 34 ലക്ഷം ആധാർ കാർഡ് ഉടമകൾ മരിച്ചു എന്നാണ് UIDAI തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. കള്ള വോട്ടർമാർ, മരിച്ച വോട്ടർമാർ, ഡ്യൂപ്ലിക്കേറ്റ് പേരുകൾ എന്നിവയെക്കുറിച്ച് നിരവധി പരാതികൾ തിരഞ്ഞെടുപ്പ് കമ്മീഷനു ലഭിച്ചിരുന്നു. ഈ പുതിയ കണക്കുകൾ ഉപയോഗിച്ച് വോട്ടർ പട്ടികയിൽ നിന്നും തെറ്റായ പേരുകൾ നീക്കം ചെയ്യാൻ സാധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.

വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള (Special Intensive Revision -SIR) നടപടികൾ ബംഗാളിൽ നടക്കുകയാണ്. ബൂത്ത് ലെവൽ ഓഫീസർമാർ (BLO) വീടുവീടാന്തരം കയറിയിറങ്ങി വിവരങ്ങൾ ശേഖരിക്കുകയാണ്. ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലെ വിവരങ്ങളും പരിശോധിക്കുന്നുണ്ട്. വർഷങ്ങളായി കെവൈസി (KYC) പൂർത്തിയാക്കാത്ത അക്കൗണ്ടുകളിലെ വിവരങ്ങൾ, മരിച്ചവരെ തിരിച്ചറിയാൻ സഹായിക്കുന്നുണ്ട്.

വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്ത പേരുകൾക്ക് വേണ്ടി ആരെങ്കിലും അപേക്ഷ നൽകിയാൽ, അവരെ നേരിട്ട് വിളിച്ച് വെരിഫിക്കേഷൻ നടത്തും. പട്ടികയിലെ തെറ്റുകൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും സാധ്യതയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top