ആധാർ അപ്ഡേറ്റ് ഇന്ന് മുതൽ അതിവേഗം; പേരും വിലാസം വീട്ടിലിരുന്ന് മാറ്റാം

ആധാർ കാർഡ് ഉടമകൾക്ക് അവരുടെ വിവരങ്ങൾ എളുപ്പത്തിലും വേഗത്തിലും പരിഷ്‌കരിക്കാൻ കഴിയുന്ന സുപ്രധാന മാറ്റങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ. ആധാർ സേവനം കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഐഡിഎഐ പുതിയ സംവിധാനങ്ങൾ അവതരിപ്പിച്ചത്. പുതിയ മാറ്റമനുസരിച്ച്, ഇനി മുതൽ ആധാർ കാർഡ് ഉടമകൾക്ക് അവരുടെ പേര്, വിലാസം, ജനനത്തീയതി, മൊബൈൽ നമ്പർ എന്നിവ ഓൺലൈനായി സ്വയം പരിഷ്‌കരിക്കാൻ സാധിക്കും.
മുൻപ് ആധാറിലെ ഡെമോഗ്രാഫിക് വിവരങ്ങൾ മാറ്റുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യണമെങ്കിൽ ആധാർ ഉടമ നേരിട്ട് ആധാർ സേവാ കേന്ദ്രത്തിൽ എത്തണമായിരുന്നു. പുതിയ സംവിധാനം വഴി, വീട്ടിലിരുന്ന് തന്നെ ഈ വിവരങ്ങൾ എഡിറ്റ് ചെയ്യാൻ കഴിയും. ഇത്തരത്തിൽ ഓൺലൈനായി എഡിറ്റ് ചെയ്യുന്ന വിവരങ്ങൾ പാന്‍കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ട്, റേഷൻ കാർഡ് തുടങ്ങിയ മറ്റ് അംഗീകൃത രേഖകളുമായി ഒത്തുനോക്കി ഡിജിറ്റലായി വെരിഫൈ ചെയ്യപ്പെടും.
Also Read : നായയുടെ പേരിൽ ആധാർ കാർഡ് പുറത്തിറങ്ങി; അച്ഛന്റെ പേരും വിലാസവുമുൾപ്പടെ എല്ലാ വിവരങ്ങളും
ആധാറിൽ മാറ്റങ്ങൾ വരുത്തുന്നതിന് നിശ്ചിത തുക ഫീസായി അടയ്‌ക്കേണ്ടതുണ്ട്. ഡെമോഗ്രാഫിക്ക് വിവരങ്ങൾ പരിഷ്‌കരിക്കാൻ 75 രൂപ, ബയോമെട്രിക്ക് അപ്ഡേറ്റിന് 125 രൂപ എന്നിങ്ങനെയാണ് നിരക്ക്. കുട്ടികളുടെ ബയോമെട്രിക്ക് അപ്ഡേറ്റുകൾ സൗജന്യമായിരിക്കും. പുതിയ ഓൺലൈൻ സംവിധാനം ഡെമോഗ്രാഫിക് വിവരങ്ങൾ പരിഷ്‌കരിക്കുന്നതിന് മാത്രമാണ്.
ഫിംഗർപ്രിന്റുകൾ, ഐറിസ് സ്കാൻ, ഫോട്ടോഗ്രാഫ് തുടങ്ങിയ ബയോമെട്രിക്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി ആധാർ ഉടമകൾ ആധാർ സേവ കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടിവരും. പാന്‍ കാർഡ് ഉടമകൾ ഈ വർഷം ഡിസംബർ 31നുള്ളിൽ ആധാറുമായി ലിങ്ക് ചെയ്യണം. ഇല്ലെങ്കിൽ പാന്‍ കാർഡ് അടുത്ത വർഷം ജനുവരി ഒന്നാം തീയതി മുതൽ പ്രവർത്തനരഹിതമാകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here