ആധാർ കാർഡിൽ ആൺകുട്ടിയെ പെൺകുട്ടിയാക്കി; സ്കോളർഷിപ്പ് ഉൾപ്പടെ നഷ്ടമായി..

രാജ്യത്താകമാനം ഐഡന്റിറ്റി തെളിയിക്കുന്നത്തിനുള്ള ഏറ്റവും പ്രധാന രേഖയാണ് ആധാർ കാർഡ്. മറ്റ് ഒട്ടേറെ തിരിച്ചറിയൽ കാർഡുകൾക്ക് പകരമായും ആധാർ ഉപയോഗിക്കാൻ കഴിയും. അങ്ങനെയുള്ള രേഖയിലാണ് ഇപ്പോൾ ഈ കടുത്ത പിഴവ് സംഭവിച്ചിരിക്കുന്നത്. തെറ്റ് സംഭവിക്കുക മാത്രമല്ല അത് തിരുത്താൻ നൽകിയപ്പോഴും ഇതേ തെറ്റ് വീണ്ടും ആവർത്തിച്ചു.

കൊച്ചി എടവനക്കാട് സ്വദേശിയായ സുജിതയുടെ മകൻ അദിനാൽ അസ്ലമിനാണ് ഈ അവസ്ഥ ഉണ്ടായിരിക്കുന്നത്. എട്ടാം ക്ലാസുകാരന്റെ ആധാർ കാർഡിൽ ജെൻഡർ കോളത്തിൽ ‘ആൺ’ എന്നെഴുതേണ്ടതിന് പകരം ‘പെൺ’ എന്നാണ് രേഖപ്പെടുത്തിയത്. ഇത് തിരുത്താനായി നൽകിയെങ്കിലും വീണ്ടും ‘പെൺ’ എന്ന് തന്നെയായിരുന്നു ആവർത്തിച്ചത്. തെറ്റ് ആവർത്തിച്ചതോടെ കുടുംബം പരിഹാരത്തിനായി ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷിനെ നേരിൽകണ്ട് പരാതി നൽകി.

ആധാറിലെ തെറ്റ് തിരുത്താന്‍ ബെംഗളൂരുവിലെ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(UIDAI)യുടെ ഓഫീസിലേക്ക് കൈമാറിയെന്നാണ് ജില്ലാ കലക്ടര്‍ പറഞ്ഞത്. ബെംഗളൂരു ഓഫീസുമായി ബന്ധപ്പെട്ട് ജെന്‍ഡര്‍ തിരുത്താന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കുടുംബത്തിന് ഉറപ്പു നൽകി.

കൊച്ചി കോർപ്പറേഷനിൽ നിന്ന് ലഭിച്ച ജനന സർട്ടിഫിക്കിൽ ‘ആൺ’എന്ന് കൃത്യമായി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇത് ശ്രദ്ധിക്കാതെയാണ് തെറ്റ് വരുത്തിയത്. ആധാർ കാർഡിൽ വന്ന തെറ്റ് കാരണം സ്കോളർഷിപ്പ് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ തടസ്സമായെന്നും രക്ഷിതാക്കൾ ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top