ഡല്‍ഹിക്കാര്‍ തൂത്തെറിഞ്ഞ എഎപിയില്‍ പൊട്ടിത്തെറി; 13 കൗണ്‍സിലര്‍മാര്‍ പാര്‍ട്ടിവിട്ടു; പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ആം ആദ്മിക്ക് തിരിച്ചടിയായി പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹവും. ഡല്‍ഹി കോര്‍പ്പറേഷനിലെ 13 കൗണ്‍സിലര്‍മാര്‍ പാര്‍ട്ടിവിട്ടു. പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. കോര്‍പറേഷനിലെ എഎപിയുടെ സഭാനേതാവായ മുകേഷ് ഗോയലിന്റെ നേതൃത്വത്തില്‍ ‘ഇന്ദ്രപ്രസ്ഥ വികാസ് പാര്‍ട്ടി’ എന്ന പേരിലാണ് പുതിയ പാര്‍ട്ടി വിമതര്‍ രൂപീകരിച്ചിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ എഎപിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നു. പ്രശ്‌നപരിഹാരത്തിന് സംഘടനാതലത്തില്‍ അഴിച്ചുപണിയും നടത്തിയിരുന്നു. മുന്‍ മന്ത്രി സൗരഭ് ഭരദ്വാജിനെ ഡല്‍ഹി യൂണിറ്റിന്റെ പുതിയ പ്രസിഡന്റായി നിയമിച്ചാണ് പുനസംഘന നടപ്പാക്കിയത്. എന്നാല്‍ ഇത്ഫലം കണ്ടില്ലെന്ന് വ്യക്തമാക്കുന്നതാണ ഇപ്പോഴത്തെ പിളര്‍പ്പ്.
കഴിഞ്ഞ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിനു മുന്‍പ് കോണ്‍ഗ്രസില്‍ നിന്നും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നവരാണ് ഇപ്പോള്‍ പാര്‍ട്ടി വിട്ടിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here