സാരി വർക്കായില്ല; രാം ഗോപാൽ വർമക്ക് ട്രോളോട് ട്രോൾ

രാം ഗോപാൽ വർമയുടെ പ്രൊഡക്ഷനിൽ ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്ത് മലയാളിയായ ശ്രീലക്ഷ്മി സതീഷ് നായികയായി അഭിനയിച്ച് ഫെബ്രുവരി 8ന് പുറത്തിറങ്ങിയ ചിത്രമാണ് സാരി. പ്രൊമോഷൻ പരിപാടികൾ തകർത്തെങ്കിലും തിയേറ്ററിൽ സിനിമക്ക് ഓളം സൃഷ്ടിക്കാനായില്ല.
തിയറ്റർ റിലീസിനു പിന്നാലെ അഞ്ചാം മാസം ചിത്രം ഒടിടിയിലെത്തിയതിനു പിന്നാലെ മലയാളികൾക്കിടയിൽ നിന്നും വലിയ ട്രോളുകളും വിമർശനങ്ങളുമാണ് ചിത്രം നേരിടുന്നത്. ലയൺസ്ഗേറ്റ് പ്ലേ എന്ന പ്ലാറ്റ്ഫോമിലൂടെയായിരുന്നു ചിത്രം ഒടിടിയിലെത്തിയത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായിരുന്നു ചിത്രത്തിന്‍റെ സ്ട്രീമിങ്.
രാം ഗോപാൽ വർമയുടെ മുൻകാല ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ആരാധകർ വിമർശനം ഉന്നയിക്കുന്നത്. സമ്പൂർണ നിരാശയാണ് ചിത്രം സമ്മാനിച്ചതെന്നും രാത്, രംഗീല, രക്ഷ, ഭൂത്, കോൻ തുടങ്ങിയ അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ കണ്ട ആരാധകരായ നമ്മളോട് ഇത്തരത്തിലുള്ള ദ്രോഹം വേണ്ടായിരുന്നുവെന്നും ചിത്രം ഇത്രയും മോശമാകുമെന്ന് കരുതിയിരുന്നില്ലെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here