കിടപ്പുമുറിയിൽ എസി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു; കാരണം കണ്ടെത്താൻ പരിശോധന

ഏഴുവർഷമായി റിയാദിൽ ജോലിക്കാരനായ തൊടുപുഴ രണ്ടുപാലം സ്വദേശി സിയാദ് (36) ആണ് ദാരുണമായി മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമുണ്ടായ പൊട്ടിത്തെറിയിൽ ഗുരുതരമായി പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തിലായിരുന്ന സിയാദ് ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.

എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചായിരുന്നു അപകടം എന്നാണ് പ്രാഥമിക നിഗമനം. എങ്കിലും ഇത് എങ്ങനെയുണ്ടായി എന്നത് കണ്ടെത്താൻ വിദഗ്ധ പരിശോധന നടക്കും. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ റിയാദിലെ നസീം ഹയ്യൂൽ സലാം മഖ്ബറയിൽ ഖബറടക്കും.

സിയാദ് ഏഴുവർഷമായി റിയാദ് എക്സിറ്റ് എട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യയും മകളുമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top