വിജയ് വില്ലനാകുന്നോ? കൊലയാളിയെ അറസ്റ്റ് ചെയ്യാൻ ആഹ്വാനം; ചോര ഒലിക്കുന്ന കൈകളുമായുള്ള പോസ്റ്ററുകൾ

കഴിഞ്ഞ ദിവസം കരൂരിൽ ടിവികെ റാലിക്കിടെ നടന്ന അപകടത്തിന് പിന്നാലെ തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്‌ക്കെതിരെ പോസ്റ്ററുകൾ. തമിഴ്നാട് വിദ്യാർത്ഥി കൂട്ടായ്മ എന്ന പേരിലുള്ള പോസ്റ്ററുകളാണ് തെരുവോരത്തെ മതിലുകളിൽ വ്യാപകമായി പതിച്ചിരിക്കുന്നത്. ചോര ഒലിപ്പിച്ചു നിൽക്കുന്ന കൈകളുമായുള്ള വിജയുടെ ചിത്രം ഉൾപ്പെടെയാണ് പോസ്റ്റർ.

Also Read : വിജയുമായി ഫോണില്‍ സംസാരിച്ച് രാഹുല്‍ ഗാന്ധി; ഡിഎംകെ സഹിക്കുമോ കോണ്‍ഗ്രസ് നേതാവിന്റെ നീക്കം

39 നിരപരാധികളുടെ ജീവൻ അപഹരിച്ചു, കൊലപാതകി വിജയിയെ അറസ്റ്റ് ചെയ്യുക എന്ന ആഹ്വാനനങ്ങൾ പോസ്റ്ററിലുണ്ട്. പോസ്റ്റർ പ്രചരണത്തിന് പിന്നിൽ ഡിഎംകെ നേതാക്കളാണെന്നാണ് ടിവികെ നേതൃത്വത്തിന്റെ വിമർശനം.

റാലിയിൽ മരണപ്പെട്ടവരുടെ എണ്ണം 41 ആയി. ചികിത്സയില്‍ കഴിഞ്ഞിരുന്ന 55 പേര്‍ ആശുപത്രി വിട്ടു. നിലവില്‍ 50 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണപ്പെട്ടവർക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വിജയ് അറിയിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top