മൃതദേഹത്തിന് പോലും രക്ഷയില്ല; ശവഭോഗി അറസ്റ്റിൽ

മൃതദേഹത്തെ ലൈംഗികമായി ഉപയോഗിച്ച് പ്രതി പിടിയിൽ. മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലെ ഖാക്ടർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് സംഭവം. മോർച്ചറിയിൽ പോസ്റ്റ്‌മോർട്ടത്തിനായി സൂക്ഷിച്ചിരുന്ന മൃതദേഹത്തോടാണ് പ്രതി അതിക്രമം കാട്ടിയത് . മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഈ അതിക്രമം നടന്നത് ഒരു വർഷം മുൻപാണ്. ഈ ക്രൂരതയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. അദ്യാ ദവാർ പോലീസിൽ പരാതി നൽകി.
Also Read : എട്ടാം ക്ലാസിലെ ലൈംഗിക ബന്ധം; അധ്യാപികയ്ക്ക് 30 വർഷം ശിക്ഷ
പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നീലേഷ് ഭിലാല എന്ന 25വയസുകാരനാണ് പ്രതി. അറസ്റ്റിന് ശേഷം നടന്ന ചോദ്യം ചെയ്യലിൽ നീലേഷ് കുറ്റം സമ്മതിച്ചു. മോർച്ചറി വിഭാഗത്തിലേക്ക് ഇയാൾ എങ്ങനെ പ്രവേശിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം തുടരുകയാണ്. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഐപിസി സെക്ഷൻ 297 (Insult to Human Corpse) പ്രകാരമാണ് ഖാക്ടർ പോലീസ് കേസെടുത്തിരിക്കുന്നത്. തുടർന്ന് പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി ബുർഹാൻപൂരിലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here