ഒളിജീവിതം സ്വാമിയായി; ഫോണില്ലാതെ നാലുവർഷം; പൂർവ്വാശ്രമ കഥകളിൽ ഞെട്ടി ഭക്തർ

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി പൊലീസ് പിടിയിൽ. ചിറ്റിലഞ്ചേരി പാറക്കൽകാട് ശിവകുമാർ (51) ആണ് പ്രതി. നാലുവർഷംമുമ്പ് 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ റിമാൻഡിൽക്കഴിയവേ ജാമ്യത്തിലിറങ്ങിയ ശിവകുമാർ നാടുവിടുകയായിരുന്നു. ശേഷം താടിയും മുടിയും വളർത്തി സന്യാസി വേഷത്തിൽ തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിൽ താമസിച്ച് അവിടെ എത്തുന്ന ഭക്തർക്ക് അനുഗ്രഹം നൽകിവരികയായിരുന്നു.

Also Read : ചോറ്റാനിക്കരയിലെ പോക്സോ അതിജീവിതയോട് കൊടും ക്രൂരത; സുഹൃത്ത് അനൂപ് ബലാൽസംഗത്തിന് ശ്രമിച്ചെന്നും കുറ്റപത്രം

ആലത്തൂർ പോലീസ് ഇയാളെ കുറിച്ചുള്ള അന്വേഷണം നടത്തുന്നുണ്ടായിരുന്നെങ്കിലും പ്രതി മൊബൈൽ ഉപയോഗിക്കാതിരുന്നതിനാൽ പോലീസിന് ശിവകുമാറിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. നാലുവർഷമായി കാഷായം ധരിച്ച് വേഷം മാറി കഴിയുന്ന പ്രതിയെ തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ ആലത്തൂർ പൊലീസ് പിടികൂടുകയായിരുന്നു. താടിയും മുടിയും നീട്ടി വളർത്തിയ ശിവകുമാറിനെ ആലത്തൂർ പോലീസ് തിരിച്ചറിഞ്ഞത് ശാസ്ത്രീയ പരിശോധനകളിലൂടെയാണ്. ആലത്തൂരിലെത്തിച്ച് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top