കയ്യാങ്കളിയിൽ നടപടി; മൂന്ന് പ്രതിപക്ഷ MLAമാർക്ക് സസ്‌പെൻഷൻ

നിയമസഭയിലുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ചീഫ് മാർഷലിനെ കയ്യേറ്റം ചെയ്ത മൂന്ന് MLAമാർക്കെതിരെ നടപടി. കോൺഗ്രസ് എംഎൽഎമാരായ റോജി എം ജോൺ, എം വിൻസെന്റ്, സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സഭാനടപടികളിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെയാണ് സഭ പ്രക്ഷുബ്ധമായത്.

ഇതിനിടെ, പ്രതിഷേധക്കാരെ തടയാനെത്തിയ ചീഫ് മാർഷലിനെ എംഎൽഎമാർ പിടിച്ചുതള്ളിയെന്നാണ് ഭരണപക്ഷത്തിൻ്റെ ആരോപണം. ചീഫ് മാർഷലിന് പരിക്കേറ്റതിനെ തുടർന്ന് ഭരണപക്ഷം ഉടൻ പ്രമേയം അവതരിപ്പിച്ചു. തുടർന്ന് സഭയുടെ അന്തസ്സ് ലംഘിച്ചു, സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മൂന്ന് പേരെയും സസ്പെൻഡ് ചെയ്തത്. ചീഫ് മാർഷലിന് പരിക്കേറ്റതിനെ തുടർന്ന് ഭരണപക്ഷം ഉടൻ പ്രമേയം അവതരിപ്പിച്ചു. തുടർന്ന് സഭയുടെ അന്തസ്സ് ലംഘിച്ചു, സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മൂന്ന് പേരെയും സസ്പെൻഡ് ചെയ്തത്.

Also Read : പിണറായിയുടെ നാവുപിഴ തിരിഞ്ഞു കൊത്തി; ‘എട്ടുമുക്കാലട്ടി’ പരാമർശം ആയുധമാക്കി പ്രതിപക്ഷം; നാലാം ദിവസവും സഭ പ്രക്ഷുബ്ധം

നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമാണിതെന്നാണ് യു.ഡി.എഫ്. നേതാക്കളുടെ പ്രതികരണം. സസ്പെൻഷൻ നടപടി ജനാധിപത്യപരമായ അവകാശങ്ങൾക്കെതിരെയുള്ള ഭരണകൂടത്തിൻ്റെ ഏകപക്ഷീയമായ ആക്രമണമാണ്. പ്രതിപക്ഷത്തെ ശബ്ദമില്ലാത്തവരാക്കി മാറ്റാനുള്ള സിപിഎം തന്ത്രമാണിതെന്നും, സമരത്തെ തളർത്താൻ വ്യാജ ആരോപണങ്ങൾ കെട്ടിച്ചമയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു.

ചീഫ് മാർഷലിനെതിരായ ആക്രമണം സംബന്ധിച്ച് ഭരണപക്ഷം കൂടുതൽ തെളിവുകൾ പുറത്തുവിട്ടാൽ പ്രതിരോധത്തിലാവുക പ്രതിപക്ഷമായിരിക്കും. എന്നാൽ, സസ്പെൻഷൻ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണം ഭരണപക്ഷത്തിന് വെല്ലുവിളിയാകാനും സാധ്യതയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top