ധര്‍മേന്ദ്ര അന്തരിച്ചുവെന്ന പ്രചരണം തെറ്റ്; ചികിത്സയോട് പ്രതികരിക്കുന്നു എന്ന് ഭാര്യ ഹേമ മാലിനി

ബോളീവുഡ് നടന്‍ ധര്‍മേന്ദ്ര അന്തരിച്ചു എന്ന തെറ്റായ പ്രചരണം തെറ്റാണെന്ന് കുടുംബം. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി ഭാര്യയും നടിയും എംപിയുമായ ഹേമ മാലിനി എക്‌സില്‍ കുറിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് ധര്‍മേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

ഇത്തരം പ്രചരണങ്ങള്‍ പൊറുക്കാനാവാത്തതാണ് എന്ന രൂക്ഷവിമര്‍ശനമാണ് ഹേമ മാലിനി എക്‌സില്‍ ഉന്നയിച്ചിരിക്കുന്നത്. ചികിത്സയോട് പ്രതികരിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അനാദരവും നിരുത്തരവാദപരവുമാണ്. കുടുംബത്തിനും സ്വകാര്യതയുടെ ആവശ്യകതയ്ക്കും അര്‍ഹമായ ബഹുമാനം നല്‍കണം എന്ന് ഹേമ മാലിനി കുറിച്ചു.

തെറ്റായ പ്രചരണത്തിന് എതിരെ ധര്‍മേന്ദ്രയുടെ മകള്‍ ഇഷാ ഡിയോളും പ്രതികരിച്ചിരുന്നു. അസുഖ ബാധിതനായി ആശുപത്രിയില്‍ കഴിയുന്ന പിതാവിന്റെ നില മെച്ചപ്പെടുകയാണെന്ന്, തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും ഇഷ ആഭ്യര്‍ത്ഥിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top