തനിക്കെതിരെയുള്ള നടപടി നിയമവിരുദ്ധം; പിടിച്ചെടുത്ത വാഹനം തിരികെ കിട്ടണം; ദുൽഖര്‍ സൽമാൻ ഹൈക്കോടതിയിൽ

താൻ ഹാജരാക്കിയ രേഖകളൊന്നും പരിശോധിക്കാതെ തീര്‍ത്തും നിയമവിരുദ്ധമായിട്ടാണ് ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായി കസ്റ്റംസ് തന്റെ വാഹനങ്ങൾ പിടിച്ചെടുത്തതെന്ന് കാട്ടി നടൻ ദുൽഖര്‍ സൽമാൻ ഹൈക്കോടതിയിൽ ഹര്‍ജി നൽകി. പിടിച്ചെടുത്ത വാഹനം തിരികെ കിട്ടണമെന്ന ആവശ്യമാണ് ദുൽഖര്‍ ഹൈക്കോടതിയിൽ അറിയിച്ചിരിക്കുന്നത്.

Also Read : ദുൽഖറിന് കുരുക്ക് മുറുകുന്നു; പരിവാഹൻ സൈറ്റിൽ തിരിമറി നടന്നതായി സംശയം

നിയമവിധേയമായാണ് വാഹനം വാങ്ങിയതെന്നും ഹര്‍ജിയിൽ വ്യക്തമാക്കുന്നു. ദുൽഖറിന്റെ രണ്ട് ലാൻഡ് റോവറും രണ്ട് നിസാൻ വാഹനങ്ങളുമാണ് കസ്റ്റംസിന്റെ സംശയ നിഴലിലുള്ളത്. ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്തിൻ്റെ ഭാഗമെന്ന നിലയിൽ കഴിഞ്ഞ ദിവസമാണ് ദുൽഖർ സൽമാൻ്റെ തമിഴ്‌നാട് റജിസ്ട്രേഷനുള്ള 2004 മോഡൽ ലാൻഡ് റോവർ ഡിഫൻഡർ കസ്‌റ്റംസ് പിടിച്ചെടുത്തത്.

Also Read : നികുതി വെട്ടിച്ച് വാഹന കടത്തോ!!! ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ റെയ്ഡ്; പിടിമുറുക്കി നുംകൂർ

കസ്‌റ്റംസ് ഉദ്യോഗസ്‌ഥർക്ക് എല്ലാ രേഖകളും കൈമാറിയെങ്കിലും അതൊന്നു നോക്കുക കൂടി ചെയ്യാതെ അവ കൊണ്ടുപോവുകയായിരുന്നു എന്നും ഹർജിയിൽ പറയുന്നു. ദുൽഖറിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കസ്റ്റംസ്. വാഹനം സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാൻ തയ്യാറാണെന്ന് ദുൽഖര്‍ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top