കാർ വിട്ടുനൽകണം; കസ്റ്റംസിനോട് ദുൽഖർ സൽമാൻ

ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത തന്റെ വാഹനം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ അപേക്ഷ നൽകി. ഡിഫന്റർ കാർ വിട്ടു നൽകണമെന്നാണ് അപേക്ഷ. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് രേഖാമൂലം അപേക്ഷ നൽകിയത്. 10 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കസ്റ്റംസിനോട് നിർദ്ദേശിച്ചിരുന്നു.
Also Read : നികുതി വെട്ടിച്ച് വാഹന കടത്തോ!!! ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ റെയ്ഡ്; പിടിമുറുക്കി നുംകൂർ
ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തിയ വാഹനങ്ങൾ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ‘ഓപ്പറേഷൻ നുംകൂറിന് പിന്നാലെയാണ് ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ തുടങ്ങിയവരുടെ വീടുകളിലും വാഹന ഡീലർമാരുടെ സ്ഥാപനങ്ങളിലുമായി ഇ.ഡി. പരിശോധന നടത്തിയത്. ഫെമ നിയമലംഘനങ്ങളും ഹവാലാ ഇടപാടുകളും കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. തുടർന്ന് ചോദ്യം ചെയ്യലിനായി ദുൽഖറിനെ കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here