അമ്മ തിരഞ്ഞെടുപ്പിൽ നിന്നും നടൻ ജഗദീഷ് പിന്മാറി; അമ്മയെ നയിക്കുക ശ്വേതയോ?

താര സംഘടനയായ അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ നിന്നും നടൻ ജഗദീഷ് പിന്മാറി. മോഹൻലാലും മമ്മൂട്ടിയുമായി ജഗദീഷ് സംസാരിച്ചിരുന്നു. അതിനുശേമാണ് ഇങ്ങനെയൊരു തീരുമാനം. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത തന്നെ വരണമെന്ന ഉറച്ച നിലപാടിലാണ് ജഗദീഷ്. അതുകൊണ്ടാണ് മത്സരത്തിൽ നിന്നും പിന്മാറിയതെന്നാണ് റിപ്പോർട്ട്.
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നടൻ രവീന്ദ്രനും പിന്മാറിയിട്ടുണ്ട്. ഇതോടെ ശ്വേതാ മേനോന് സാധ്യതയേറുകയാണ്. നിലവിൽ ശ്വേതാ മേനോൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നീ നാലുപേർ മാത്രമാണ് ഇനി മത്സര രംഗത്തുള്ളത്.
ബാബുരാജ്, കുക്കൂ പരമേശ്വരൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, രവീന്ദ്രൻ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് മത്സരിക്കുന്നത്. രവീന്ദ്രൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നോമിനേഷൻ പിൻവലിച്ചെങ്കിലും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും എന്നാണ് വ്യക്തമാക്കുന്നത്.
അതേസമയം, നടൻ ബാബുരാജ് മത്സരിക്കുന്നത്തിന് എതിരെ പല വിമർശനങ്ങളും ഉയർന്നിരുന്നു. ആരോപണവിധേയൻ മാറിനിൽക്കണമെന്നും നിരപരാധിത്വം തെളിയിച്ചിട്ട് വേണം മത്സരിക്കാൻ എന്നും പലരും പ്രതികരിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here