കെഎസ്ആർടിസി ബസ് കാണുമ്പോൾ കോളേജ് കാലം ഓർമ്മ വരുമെന്ന് മോഹൻലാൽ; ഗണേഷ് കുമാറിനെ പുകഴ്ത്തി നടൻ

കെഎസ്ആർടിസിയിൽ യാത്ര ചെയ്ത അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. കെഎസ്ആർടിസിയുടെ ഏറ്റവും പുതിയ വോൾവോ ബസ് കാണാൻ എത്തിയപ്പോഴാണ് മോഹൻലാലിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയനാണ് കെഎസ്ആർടിസിയുടെ പുതിയ ബസ്സുകളുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത്.

കോളേജ് കാലത്ത് കെഎസ്ആർടിസിയിൽ ധാരാളം സഞ്ചരിച്ചിട്ടുണ്ട്. അന്ന് ഇങ്ങനെയുള്ള ബസ്സുകൾ ഒന്നും ഇല്ലായിരുന്നു. ട്രാൻസ്പോർട്ട് ബസിൽ ഇപ്പോൾ വളരെയധികം മാറ്റങ്ങളാണ് സംഭവിക്കുന്നത്. കംഫർട്ടബിൾ ആയ ഒരു ട്രാൻസ്പോർട്ടിങ് സിസ്റ്റം കൊണ്ടുവരാൻ ഗണേഷ് കുമാറിന് സാധിച്ചു എന്നാണ് കരുതുന്നത്. തന്റെ ഏറ്റവും അടുത്ത സ്നേഹിതനും കുടുംബ സുഹൃത്തും ആയതുകൊണ്ട് പറയുകയല്ല, ഒരുപാട് നല്ല കാര്യങ്ങളാണ് ഗണേഷ് കുമാർ ചെയ്യുന്നത് എന്നും മോഹൻലാൽ പറഞ്ഞു.

ബസ്സിൽ കയറിയപ്പോൾ പഴയ കോളേജ് കാലം ഓർമ്മ വന്നോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത് ബസ് കാണുമ്പോൾ തന്നെ ഓർമ്മ വരും എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. ‘ഓർമ്മ എക്സ്പ്രസിന്റെ’ ഭാഗമായി കഴിഞ്ഞ ദിവസം മോഹൻലാൽ, മണിയൻപിള്ള രാജു, പ്രിയദർശൻ എന്നിവർ ഗണേഷ് കുമാറിനോടൊപ്പം കെഎസ്ആർടിസിയുടെ ഡബിൾഡക്കർ ബസ്സിൽ സഞ്ചരിച്ചിരുന്നു.


whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top