നടൻ വിജയുടെ ആഡംബര വാഹനങ്ങൾക്കെല്ലാം ഒരേയൊരു നമ്പർ ‘0277’; ഇതിന് പിന്നിലെ കാരണമിതാ..

പ്രമുഖ തമിഴ് നടൻ വിജയുടെ എല്ലാ ആഡംബര വാഹനങ്ങളുടെയും നമ്പർ പ്ലേറ്റിൽ ഉള്ളത് ‘0277 എന്ന നമ്പറാണ്. ഈ നമ്പർ എല്ലാ വാഹനങ്ങൾക്കും നൽകുന്നതിന് പിന്നിൽ ഹൃദയസ്പർശിയായ ഒരു കാരണമുണ്ട്. തന്നെ വിട്ടുപോയ സഹോദരിയുടെ ഓർമ്മയ്ക്കായാണ് ഈ നമ്പർ ഉപയോഗിക്കുന്നതെന്നാണ് വിവരം.

വളരെ ചെറുപ്പത്തിൽ തന്നെ വിടപറഞ്ഞ വിജയുടെ ഇളയ സഹോദരിയായ വിദ്യയുടെ ജന്മദിനമാണ് 14-02-77 (ഫെബ്രുവരി 14, 1977). ഇതിലെ മാസവും വർഷവും ചേർത്താണ് വിജയ് എല്ലാ വാഹനങ്ങൾക്കും നമ്പർ നൽകിയത്. അവസാന നാല് അക്കങ്ങൾ വാഹനങ്ങൾക്ക് നൽകുന്നതോടെ സഹോദരി വിദ്യ തന്നോടൊപ്പം എപ്പോഴും ഉണ്ടാകുമെന്ന് വിജയ് വിശ്വസിക്കുന്നു. ഇത് അദ്ദേഹം സഹോദരിക്ക് നൽകുന്ന ആദരവ് കൂടിയാണ്.

നടൻ അടുത്തിടെ വാങ്ങിയ ബിഎംഡബ്ല്യു ഇലക്ട്രിക് കാർ, ലെക്സസ് എൽഎം, ടൊയോട്ടയുടെ വെൽഫയർ തുടങ്ങിയ എല്ലാ ആഡംബര കാറുകളിലും ഈ നമ്പർ തന്നെയാണ്. കൂടാതെ, പുതുതായി ആരംഭിച്ച രാഷ്ട്രീയ പാർട്ടിയായ ‘തമിഴക വെട്രി കഴക’ത്തിൻ്റെ (TVK) പ്രചാരണ ബസിലും ഈ ‘0277’ എന്ന നമ്പർ കാണാം. സിനിമാ ജീവിതത്തിൽ നിന്നും മാറി രാഷ്ട്രീയത്തിലേക്ക് കടക്കുന്ന ഈ പുതിയ ഘട്ടത്തിൽ പോലും, വാഹനങ്ങളിലെ ഈ സ്ഥിരമായ നമ്പർ പ്ലേറ്റ് വിജയുടെ വ്യക്തിജീവിതത്തിലെ വാത്സല്യത്തിൻ്റെയും സ്നേഹത്തിൻ്റെയും ആഴം വെളിപ്പെടുത്തുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top