തെറി പോസ്റ്റ് ഡിലീറ്റാക്കി വിനായകൻ; ന്യായീകരിക്കാൻ പുതിയ പോസ്റ്റ്

സിനിമ കോൺക്ലേവിൽ ജാതി പറഞ്ഞു പ്രസംഗിച്ച അടൂരിൻ്റെ നിലപാടിനെതിരെ നടൻ വിനായകൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്ന കുറിപ്പ് ഡിലീറ്റ് ചെയ്തു. തെറിവിളികൾ നിറഞ്ഞ പോസ്റ്റ് ഫെയ്സ്ബുക്കിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും തന്റെ നിലപാടിൽ നിന്നും പിന്നോട്ടില്ല എന്ന് തെളിയിക്കുന്നതാണ് വിനായകന്റെ പുതിയ പോസ്റ്റ്.

Also Read : വിനായകനെ കുടുക്കാന്‍ ശ്രമിച്ചോ? എഫ്ഐആറിലെ പൊരുത്തക്കേട് വിശദീകരിക്കേണ്ടി വരും

അടൂരിന്റെയും യേശുദാസിന്റെയും പേരെടുത്തു പറഞ്ഞ് അവരുടെ ചിത്രങ്ങൾ ഉൾപ്പെടെയാണ് വിനായകൻ ഫെയ്സ്ബുക്കിൽ പുതിയ പോസ്റ്റിട്ടിരിക്കുന്നത്. “ശരീരത്തിൽ ഒന്നും തന്നെ അസഭ്യമായി ഇല്ല എന്നിരിക്കെ സ്ത്രീകൾ ജീൻസോ, ലെഗിൻസോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ?” എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്.

Also Read : വേടനെ അറസ്റ്റ് ചെയ്യേണ്ട ഗതികേടിൽ പോലീസെത്തി !! ബോൾഗാട്ടി പരിപാടി റദ്ദാക്കി സംഘാടകർ

അടൂരിന്റെ സിനിമകളിലെ സ്ത്രീവിരുദ്ധതയെയും ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട് മുൻപുയർത്തിയ ആരോപങ്ങളെയും വിനായകൻ വിമർശിക്കുന്നുണ്ട്. “സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തിൽ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കിൽ അത് തുടരുക തന്നെ ചെയ്യും” എന്ന് പറഞ്ഞ് കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top