നടി ഐശ്വര്യ ലക്ഷ്മി സോഷ്യൽ മീഡിയ വിട്ടു; എല്ലാ റിസ്കുകളും ഏറ്റെടുക്കുന്നെന്ന് നടി

നടി ഐശ്വര്യ ലക്ഷ്മി സോഷ്യൽ മീഡിയയിൽ നിന്ന് പിന്മാറുന്നതായി ഔദ്യോഗികമായി അറിയിച്ചു. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഈ വിവരം പങ്കുവെച്ചത്. ഒരു കലാകാരി എന്ന നിലയിൽ തനിക്ക് സോഷ്യൽ മീഡിയ അത്യാവശ്യമായിരുന്നു. അത് മറ്റുള്ളവരുമായി ബന്ധപ്പെടാൻ തന്നെ ഏറെ സഹായിക്കുകയും ചെയ്തു. എന്നാൽ മറുവശത്ത് അപകടസാധ്യതകളും ഉണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് അത് നിയന്ത്രിക്കാൻ തീരുമാനിച്ചതെന്നും താരം പറഞ്ഞു.
സോഷ്യൽ മീഡിയ ആരംഭിച്ചത് അഭിനയരംഗത്ത് തന്നെ ഏറെ സഹായിക്കും എന്ന് കരുതിയത്. അത് ഇൻട്രസ്റ്റിക് അത്യാവശ്യവും ആയിരുന്നു. കാലത്തിനനുസരിച്ച് ഒരു അഭിനേത്രി എന്ന നിലയിൽ മാറുകയും വേണം. അതെല്ലാം പരിഗണിച്ചാണ് സോഷ്യൽ മീഡിയ ആരംഭിച്ചത്. പക്ഷേ തനിക്ക് സഹായത്തിനായി ആരംഭിച്ച സോഷ്യൽ മീഡിയ തന്നെ ഭരിക്കുന്ന നിലയിലേക്ക് മാറിയപ്പോഴാണ് അപകടം മനസിലാക്കിയത്. അത് തന്റെ ജോലിയെയും ചിന്തകളെയും വഴിതിരിച്ചുവിട്ടു. ഭാഷയെയും വാക്കുകളെയും മോശമായി ബാധിച്ചു. സന്തോഷങ്ങളെ ഇല്ലാതാക്കി.
ഒരു സ്ത്രീയെന്ന നിലയിൽ വളരെ പ്രയാസപ്പെട്ടാണ് അതിന്റെ ദോഷവശങ്ങൾ മനസ്സിലാക്കിയത്. തന്നെ കണ്ട്രോൾ ചെയ്യാൻ അതിനെ ഒരിക്കലും അനുവദിക്കില്ല. സോഷ്യൽ മീഡിയ വിടുന്നതോടെ പലരും തന്നെ മറക്കും എന്നറിയാം. ആ റിസ്ക് ഏറ്റെടുത്തുകൊണ്ട് തന്നെയാണ് ഇതിന് തയ്യാറായതും . ഇനിയും തനിക്ക് നല്ല ബന്ധങ്ങളും സിനിമകളും വരും. ഒരു നല്ല സിനിമ ചെയ്യുകയാണെങ്കിൽ എല്ലാവരും തന്നെ വീണ്ടും സ്വീകരിക്കുമെന്നും ഐശ്വര്യ ലക്ഷ്മി കുറിപ്പിൽ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here