ആറര വർഷത്തെ പോരാട്ടം: നടിയെ ആക്രമിച്ച കേസ് അന്തിമ തീർപ്പിലേക്ക്; ഡിസംബർ 8 ദിലീപിന് നിർണായകം

നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായകമായ വിധി പ്രസ്താവിക്കാനൊരുങ്ങി കോടതി. കേസിൻ്റെ വിധി ഡിസംബർ 8 ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി പ്രഖ്യാപിക്കും. ഒന്നാം പ്രതി സുനിൽ കുമാർ എന്ന പൾസർ സുനി ആണ്. പ്രമുഖ നടനായ ദിലീപാണ് കേസിൽ എട്ടാം പ്രതി. 2017 ഫെബ്രുവരിയിൽ കൊച്ചി നഗരത്തിലൂടെ ഓടിക്കൊണ്ടിരുന്ന കാറിൽ വച്ച് യുവനടി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാവുകയും, അതിക്രമത്തിൻ്റെ ദൃശ്യങ്ങൾ പ്രതികൾ പകർത്തിയതുമാണ് കേസിനാസ്പദമായ സംഭവം.

2017 ഫെബ്രുവരി 17-ന് അതിക്രമം നടന്നതിന് പിന്നാലെ ഡ്രൈവർ മാർട്ടിനെ അറസ്റ്റ് ചെയ്യുകയും, തുടർന്ന് മുഖ്യപ്രതിയായ പൾസർ സുനിയെയും കൂട്ടുപ്രതികളെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. 2017 ജൂലൈ 10ന് ഗൂഢാലോചന കുറ്റം ചുമത്തി നടൻ ദിലീപ് അറസ്റ്റിലായി.2017 ഒക്ടോബർ 3ന് കർശന ഉപാധികളോടെ ദിലീപിന് ജാമ്യം ലഭിച്ചു.

Also Read : നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി; ദിലീപിന് രൂക്ഷവിമർശനം

2021 ഡിസംബറിൽ സംവിധായകൻ ബാലചന്ദ്രകുമാർ രംഗപ്രവേശം ചെയ്തതോടെ കേസിൽ വഴിത്തിരിവുണ്ടായി. ദിലീപിൻ്റെ വീട്ടിൽ വച്ച് പൾസർ സുനിയെ കണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിൻ്റെ മൊഴി. തുടർന്ന് കോടതിയുടെ അനുമതിയോടെ പോലീസ് ദിലീപിനെതിരെ തുടരന്വേഷണം ആരംഭിച്ചു. 2022 ഒക്ടോബറിൽ തുടരന്വേഷണ റിപ്പോർട്ട് കോടതി സ്വീകരിച്ച് കുറ്റപത്രത്തിൻ്റെ ഭാഗമാക്കി.

ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചതും കേസിൽ വഴിത്തിരിവായിരുന്നു. വിചാരണക്കിടെ പല സാക്ഷികൾ കൂറുമാറിയതും പ്രോസിക്യൂട്ടർമാർ പിന്മാറിയതും കേസിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

Also Read : കനത്തമഴയില്‍ പോലീസ് ജീപ്പ് മറിഞ്ഞു; ഡിവൈഎസ്പി ബൈജു പൗലോസിന് ഗുരുതര പരിക്ക്

ആറര വർഷത്തിലേറെ നീണ്ട നിയമപോരാട്ടങ്ങൾക്കും നിരവധി തവണ വിചാരണ സമയം നീട്ടി നൽകിയതിനും ഒടുവിലാണ് കേസിൽ അന്തിമ വിധി വരുന്നത്. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയതുമായി ബന്ധപ്പെട്ട് ദിലീപിൻ്റെ സുഹൃത്ത് ശരത്ത് തെളിവ് നശിപ്പിച്ചെന്ന കുറ്റം ചുമത്തി പ്രതിപ്പട്ടികയിൽ ചേർത്തിരുന്നു. പ്രത്യേക കോടതി വിധി പ്രസ്താവിക്കുമ്പോൾ, നീതിക്കുവേണ്ടിയുള്ള അതിജീവിതയുടെ പോരാട്ടത്തിൽ ഈ വിധി നിർണായകമാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top