പൾസർ സുനിക്കും സംഘത്തിനും 20 വർഷം കഠിനതടവ്; നടിയെ ആക്രമിച്ച കേസിൽ കാത്തിരുന്ന ശിക്ഷാവിധി

നടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പൾസർ സുനി ഉൾപ്പടെ ആറുപ്രതികൾക്ക് 20 വർഷത്തെ കഠിനതടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. പ്രതികൾ കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയ കോടതി, ഒന്നാം പ്രതി പൾസർ സുനിയുടെ ക്രിമിനൽ പശ്ചാത്തലം പരിഗണിച്ച് മൂന്നുവർഷം കൂടി തടവ് വിധിച്ചിട്ടുണ്ട്. എന്നാൽ ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് പറഞ്ഞിട്ടുള്ളതിനാൽ അതും 20 വർഷത്തിൽ ഒതുങ്ങും.
പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്‌ജി ഹണി എം വർഗീസ് ആണ് ശിക്ഷ പ്രഖ്യാപിച്ചത്. ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ എൻ.എസ്, രണ്ടാം പ്രതി മാർട്ടിൻ ആൻ്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലീം (വടിവാൾ സലീം), ആറാം പ്രതി പ്രദീപ് എന്നിവരാണ് ശിക്ഷ ഏറ്റുവാങ്ങിയിരിക്കുന്നത്.
റിമാൻഡ് തടവുകാരനായി കഴിഞ്ഞ ഏഴരവർഷം പൾസർ സുനിക്ക് ഇളവുചെയ്ത് കിട്ടും. ശേഷിച്ച പന്ത്രണ്ടര വർഷം തടവ് അനുഭവിച്ചാൽ മതിയാകും. കേസിലെ മറ്റ് പ്രതികളും അഞ്ച് വർഷത്തോളം റിമാൻഡിലായിരുന്നു. ഗൂഢാലോചനക്കുറ്റം ചുമത്തി എട്ടാം പ്രതിയാക്കിയിരുന്ന നടന്‍ ദിലീപ് അടക്കം മൂന്നുപേരെ കഴിഞ്ഞ ദിവസമാണ് കോടതി വെറുതെ വിട്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here