ദിലീപിന്റെ കേസില്‍ നിലവിട്ട് ചാനലുകള്‍; വീടിനുള്ളിലേക്ക് ഹെലിക്യാം; കാറിന് പിന്നാലെ ചെയ്‌സും

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി വരുന്ന ദിവസം ചാനലുകള്‍ എല്ലാം ഫുള്‍ഫോമില്‍. നടന്‍ ദിലീപ് അടക്കം പ്രതി പട്ടികയിലുള്ള കേസില്‍ ആവേശത്തോടെയുള്ള വാര്‍ത്താ റിപ്പോര്‍ട്ടിങ്ങാണ് നടക്കുന്നത്. ദിലീപിന്റെ വീട്ടിലും അഭിഭാഷകനായ രാമന്‍പിള്ളയുടെ ഓഫീസിലും വിധി പറയുന്ന കോടതി മുറ്റത്തുമെല്ലാം നിരവധി റിപ്പോര്‍ട്ടര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്.

ദിലീപിന്റഎ പരാമാവധി ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള വ്യഗ്രതയില്‍ എല്ലാ മര്യാദകളും ലംഘിക്കുകയാണ്. ദിലീപ് കോടതിയിലേക്ക് ഇറങ്ങുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പല ചാനലുകളും ഡ്രോണ്‍ ക്യാമറകള്‍ രംഗത്ത് ഇറക്കി. ഇത് ദിലീപിന്റെ വീടിന് മുകളിലൂടെ പറത്തി ദൃശ്യങ്ങള്‍ പകര്‍ത്തി. കേസിലെ പ്രതിയാണെങ്കിലും ആനുമതിയില്ലാതെ വീടിനുള്ളിലേക്ക് ക്യാമറ പറത്തി വിടുന്നതിനെ മര്യാദകേട് എന്ന് തന്നെ പറയേണ്ടി വരും.

കൂടാതെ വീട്ടില്‍ നിന്നും ആദ്യം അഭിഭാഷകനായ രാമന്‍ പിള്ളയുടെ ഓഫീസിലേക്കും അവിടെ നിന്ന് കോടതിയിലേക്കുമുള്ള ദിലീപിന്റെ യാത്രയിലും ചാനല്‍ സംഘങ്ങള്‍ പിന്നാലെ തന്നെ ഉണ്ടായിരുന്നു. കോടതി മുറിയും പരിസരവുമെല്ലാം നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top