ഇനി ഞാനൊന്ന് പറയട്ടെ, ഒമ്പതുവര്‍ഷം നിങ്ങള് പറഞ്ഞതല്ലേ… പതിവില്ലാത്ത ആത്മവിശ്വാസത്തില്‍ ദിലീപ്

നടിയെ ആക്രമിക്കപ്പെട്ട കേസിന്റെ വിധി കേള്‍ക്കാന്‍ കനത്ത ആശങ്കയിലാണ് ദിലീപ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഒന്‍പത് വര്‍ഷമായി കേള്‍ക്കുന്ന ആരോപണങ്ങള്‍ വിമര്‍ശനങ്ങള്‍, 83 ദിവസത്തെ ജയില്‍വാസം, ഒരുകാലത്ത് ചേര്‍ത്ത് പിടിച്ചിരുന്നവര്‍ പടിക്ക് പുറത്ത് നിര്‍ത്തിയതിലെ നിരാശ ഇതെല്ലാം മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു. ആദ്യം അഭിഭാഷകന്റെ ഓഫീസിലും അവിടെ നിന്നും കോടതിയിലേക്കും. കോടതിക്കുള്ളിലേക്ക് ഓടിക്കയറി പോയ ദിലീപ് തിരികെ ഇറങ്ങിയത് ആഘോഷത്തോടെ ആയിരുന്നു.
കുറ്റവിമുക്തനാക്കി എന്ന വിധി ആഘോഷിക്കുന്ന ആരാധകര്‍ക്കിടയിലേക്ക് കൈവീശി ഇറങ്ങി ദിലീപ്. മാധ്യമങ്ങളെ കണ്ടപ്പോള്‍ തന്റെ ശത്രുപക്ഷത്ത് ആരൊക്കെയാണ് എന്ന് വിളിച്ചു പറഞ്ഞു. മുന്‍ ഭാര്യ മഞ്ജു വാര്യര്‍ അമ്മയുടെ യോഗത്തില്‍ നടത്തിയ പ്രസംഗത്തിനു ശേഷമാണ് തനിക്ക് എതിരെ നീക്കങ്ങള്‍ തുടങ്ങിയത്. അന്നത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥയും അവരുടെ സംഘവും ചേര്‍ന്നാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയത്. തന്റെ കരിയറും ജീവിതവും നശിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും ദിലീപ് പറഞ്ഞു.
അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ബി സന്ധ്യയെ ലക്ഷ്യമിട്ടാണ് ദിലീപ് ഈ പ്രതികരണം നടത്തിയിരിക്കുന്നത്. തന്നെ കുരുക്കിയവരെ വെറുതെവിടില്ലെന്ന സന്ദേശം തന്നെയാണ് നല്‍കിയിരിക്കുന്നത്. താരസംഘടനയായ അമ്മയില്‍ നിന്നടക്കം അപമാനിച്ച് പുറത്താക്കിയവരെല്ലാം ദിലീപിന്റെ അടുത്ത നീക്കം ശ്രദ്ധിക്കുകയാണ്.
മലയാള സിനിംമ തന്നെ നിയന്ത്രിക്കുന്ന തലത്തിലേക്ക് വളര്‍ന്ന് നില്‍ക്കുന്നിടത്ത് നിന്നാണ് ദിലീപ് വീണത്. അതുകൊണ്ട് തന്നെ വീഴ്ചയ്ക്ക് പിന്നില്‍ ആരൊക്കെ എന്ന് കൃത്യമായി ദിലീപിന് അറിയാം. രക്ഷിച്ചവരേയും ചേര്‍ത്തുപിടിച്ചവരേയും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here