ദിലീപിനെ എന്തുകൊണ്ട് വെറുതേവിട്ടു എന്ന് ഇന്നറിയാം; നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ ഇന്ന്. കുറ്രക്കാരെന്ന് വിചാരണ കോടതി കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷയാണ് ഇന്ന് വിധിക്കുക. ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദം. ഒന്നാം പ്രതി പള്‍സര്‍ സുനി ഏഴര വര്‍ഷവും രണ്ടാം പ്രതി മാര്‍ട്ടിനടക്കമുളളവര്‍ ആറര വര്‍ഷവും റിമാന്‍ഡ് കാലാവധിയില്‍ തടവില്‍ക്കഴിഞ്ഞു. എന്നാല്‍ ഏഴര വര്‍ഷം വരെ തടവുശിക്ഷ അനുഭവിച്ചതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നാണ് പ്രതിഭാഗം നിലപാട്.

പ്രതികളെ ജയിലില്‍നിന്നു രാവിലെ 11നു മുന്‍പു കോടതിയിലെത്തിക്കും. പ്രതികള്‍ക്ക് പറയാനുള്ളത് കേട്ട ശേഷമാകും പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് ശിക്ഷ വിധിക്കുക. എന്‍.എസ്.സുനില്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി.മണികണ്ഠന്‍, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ് എന്നിവര്‍ക്കാണ് ശിക്ഷ വിധിക്കുന്നത്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ അടക്കം ഗുരുതര കുറ്റങ്ങളാണ് പ്രതികള്‍ക്ക് എതിരെ തെളിഞ്ഞിരിക്കുന്നത്.

ശിക്ഷാവിധി ഇന്ന് തന്നെ പ്രഖ്യാപിച്ചാല്‍ കേസില്‍ ദിലീപിനെ എന്തുകൊണ്ട് വെറുതെ വിട്ടു എന്നതിലും വ്യക്തത വരും. ഗൂഢാലോചനയില്‍ ദിലീപിന് പങ്കില്ലെന്ന് വിചാരണ കോടതി ഉത്തരവിട്ടിരുന്നു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളും സാഹചര്യ തെളിവുകളും എന്തുകൊണ്ട് തള്ളിപ്പോയി എന്ന ചോദ്യത്തിന് ഇതോടെ വ്യക്തത വരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top