മുഖ്യമന്ത്രിയുടെ ശക്തമായ ഉറപ്പ്! കേരള ജനത അതിജീവിതയ്ക്കൊപ്പം; സർക്കാർ ഉടൻ അപ്പീൽ പോകും

നടിയെ ആക്രമിച്ച കേസിലെ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് അതിജീവിത തിരുവനന്തപുരം ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. അതിജീവിതയ്ക്ക് ശക്തമായ ഉറപ്പുകളാണ് മുഖ്യമന്ത്രി നൽകിയത്. കേരള ജനത ഒപ്പമുണ്ടെന്നും പൂർണ്ണ പിന്തുണയാണ് നൽകുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിചാരണക്കോടതിയുടെ വിധിക്കെതിരെ സർക്കാർ ഉടൻ തന്നെ അപ്പീൽ നൽകും. കേസിലെ പ്രതി മാർട്ടിൻ്റെ വീഡിയോക്ക് എതിരെ സർക്കാർ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രോസിക്യൂട്ടർമാർ വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. കേസിൽ അപ്പീൽ സാധ്യതകൾ വിശദീകരിക്കുന്ന റിപ്പോർട്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർ നേരത്തെ തയ്യാറാക്കിയിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ ആറ് പ്രതികൾക്കും കോടതി 20 വർഷം കഠിന തടവാണ് വിധിച്ചത്. എന്നാൽ, വിചാരണത്തടവുകാരായി ജയിലിൽ കഴിഞ്ഞ കാലയളവ് കുറച്ചാണ് ഇവർ ഇനി ശിക്ഷ അനുഭവിക്കേണ്ടത്. ആർക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിട്ടില്ല. പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചാണ് കോടതി ശിക്ഷയിൽ ഇളവ് നൽകിയത്. എല്ലാ പ്രതികളും 40 വയസ്സിൽ താഴെ പ്രായമുള്ളവരാണെന്ന് കോടതി നിരീക്ഷിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കി ആദ്യം പുറത്തിറങ്ങുക ഒന്നാം പ്രതിയായ പൾസർ സുനി ആയിരിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top