‘ദൈവത്തിന്റെ ആളായി നിന്ന് ദൈവമുതൽ മോഷ്ടിക്കുന്നു, കുട്ടികളെ ഉപദ്രവിക്കുന്നു’; വിവാദ പോസ്റ്റുമായി നടി മീനാക്ഷി

ശബരിമല സ്വർണ്ണ മോഷണ വിവാദവുമായി ബന്ധപ്പെട്ട് നടി മീനാക്ഷി അനൂപ് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ ചർച്ചയാവുന്നത്. ഈശ്വര വിശ്വാസത്തെക്കുറിച്ചും നിരീശ്വരവാദത്തെക്കുറിച്ചുമാണ് മീനാക്ഷി പ്രതികരിച്ചത്. യഥാർത്ഥ വിശ്വാസികൾ എന്ന് കരുതി ദൈവത്തോട് കൂടുതൽ അടുത്തു നിൽക്കുന്നവരാണ് യഥാർത്ഥ നിരീശ്വരവാദികൾ.
ദൈവത്തോട് ചേർന്ന് നിൽക്കുന്നവർ തന്നെയാണ് ദൈവമുതൽ മോഷ്ടിക്കുന്നതും. കുട്ടികൾ ഉൾപ്പെടെയുള്ളവരെ ഉപദ്രവിക്കുന്നു. ഇതെല്ലാം ചെയ്യുമ്പോൾ അവർക്ക് തന്നെ അറിയാം ഒന്നും സംഭവിക്കില്ല എന്ന്. അവർക്കോ അവരുടെ കുടുംബത്തിനെയോ ഇതു മൂലം ദൈവം ഒരിക്കലും ശിക്ഷിക്കില്ല എന്ന്. കാരണം അങ്ങനെയൊന്ന് ഇല്ല എന്നത് തന്നെയാണ് അതിനർത്ഥം.
വിശ്വാസികൾ എന്ന് നമ്മൾ കരുതുന്നവർ തന്നെയാണ് നിരീശ്വരവാദികൾ. എന്നാൽ നിരീശ്വരവാദികളെ കൊണ്ട് വലിയ ശല്യം ഉണ്ടാകാറില്ല എന്നാണ് മീനാക്ഷി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here