നടി മീര നന്ദൻ വിവാഹിതയാവുന്നു, വിവാഹനിശ്ചയം കഴിഞ്ഞു

നടി മീര നന്ദന്‍ വിവാഹിതയാവുന്നു. ശ്രീജുവാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. മീരാനന്ദൻ തന്നെ ആണ് ഈ വിവരം ഇൻസ്റാഗ്രാമിലൂടെ അറിയിച്ചത്. ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. എന്‍ഗേജ്ഡ്, ലവ് എന്നീ ഹാഷ് ടാഗുകളോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. വളരെ സ്വകാര്യമായി നടന്ന ചടങ്ങിൽ മീരയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമയിൽ നിന്നും കാവ്യ മാധവൻ, ആൻ അഗസ്റ്റിൻ, ശ്രിന്ദ എന്നിവരാണ് എത്തിയത്.

ചടങ്ങിന്‍റെ ഫോട്ടോഗ്രഫി നിര്‍വ്വഹിച്ച ലൈറ്റ്സ് ഓണ്‍ ക്രിയേഷന്‍സിന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ വിവാഹത്തിലേക്ക് എത്തിയ ഇരുവരുടെയും പരിചയത്തെക്കുറിച്ച് കുറിച്ചിട്ടുണ്ട്. മാട്രിമോണിയല്‍ സൈറ്റില്‍ നിന്നാണ് ഇരുവരും പരിചയപ്പെട്ടത്. രക്ഷിതാക്കള്‍ പരസ്പരം സംസാരിച്ചതിന് ശേഷം മീരയെ കാണാനായി ശ്രീജു ലണ്ടനില്‍ നിന്ന് ദുബൈയില്‍ എത്തി. പിന്നീട് പ്രണയത്തിലായവർ ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.
അതിനിടെ ഇപ്പോൾ വിവാഹനിശ്ചയം മാത്രമാണ് നടത്തുന്നതെന്നും , ഒരു വർഷം കഴിഞ്ഞേ വിവാഹം ഉള്ളുവെന്നും മീര വ്യക്തമാക്കിയിട്ടുണ്ട്.

സ്റ്റാർ സിംഗറിന്റെ അവതാരക ആയാണ് മീര കരിയർ ആരംഭിക്കുന്നത്. കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദന്‍ ലാല്‍ജോസ് ചിത്രം ‘മുല്ല’യിലൂടെ 2008 ലാണ് സിനിമാ അരങ്ങേറ്റം നടത്തിയത്. തൊട്ടടുത്ത വര്‍ഷം ‘വാല്‍മീകി’ എന്ന ചിത്രത്തിലൂടെ തമിഴിലും, 2011 ല്‍ ‘ജയ് ബോലോ തെലങ്കാന’ എന്ന ചിത്രത്തിലൂടെ തെലുങ്കിലും, 2014 ല്‍ ‘കരോട്‍പതി’ എന്ന ചിത്രത്തിലൂടെ കന്നഡത്തിലും അഭിനയിച്ചു. ‘പുതിയ മുഖം’, ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’, ‘അപ്പോത്തിക്കരി’ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. നിലവില്‍ ദുബൈയില്‍ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷന്‍ ഗോള്‍ഡ് 101.3 എഫ്എമ്മില്‍ ആര്‍ജെയാണ്. ഈ വര്‍ഷം പുറത്തെത്തിയ ‘എന്നാലും എന്‍റെ അളിയാ’ ആണ് മീര അഭിനയിച്ച് പുറത്തെത്തിയ അവസാന ചിത്രം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top