പെൺകുട്ടിയെ സെക്‌സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചെന്ന പരാതി കള്ളമെന്ന് മിനു മുനീർ; സംഭവം നടന്ന ഹോട്ടൽ പോലും പരാതിക്കാരിക്ക് അറിയില്ല

ബന്ധുവായ പെൺകുട്ടി സെക്‌സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ച കേസിൽ നടി മിനു മുനീറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പ്രതികരണവുമായാണ് നടി എത്തിയിരിക്കുന്നത്. തന്റെ മേൽ ആരോപിച്ച കേസിന്റെ നിലവിലത്തെ സ്ഥിതി അന്വേഷിച്ചാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. തുടർന്നാണ് പൊലീസ് അതിവേഗത്തിൽ നടപടിയെടുത്തത് എന്നാണ് മിനു മുനീർ ആരോപിച്ചത്.

തമിഴ്നാട് പൊലീസ് തന്നെയും പരാതിക്കാരിയെയും വിളിപ്പിച്ചിരുന്നു. പെൺകുട്ടിയെ തെളിവെടുപ്പിനായി കൊണ്ടുപോകുകയും ചെയ്തു. എന്നാൽ അന്ന് പൊലീസ് ചോദ്യം ചെയ്തപ്പോൾ കൃത്യമായ മറുപടി പറയാൻ പെൺകുട്ടിക്ക് കഴിഞ്ഞിരുന്നില്ല. സംഭവം നടന്ന ഹോട്ടൽ പോലും അറിയില്ലെന്നായിരുന്നു പറഞ്ഞത്. എന്നാൽ ഇപ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. അവൾ കള്ളം പറഞ്ഞപ്പോൾ കൈ വിറച്ചിരുന്നു. താൻ വിളിച്ചിട്ട് ഫോൺ എടുക്കാത്ത മൂവാറ്റുപുഴ പൊലീസ് പെൺകുട്ടിയുടെ ഒറ്റ റിങിൽ ഫോൺ എടുതെന്നും മിനു മുനീർ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.

ബുധനാഴ്‌ച രാത്രി ആലുവയിൽ നിന്ന് തമിഴ്‌നാട് പൊലീസ് കസ്‌റ്റഡിയിലെടുത്ത മിനു മുനീറിനെ വ്യാഴാഴ്‌ച ചോദ്യം ചെയ്യലിനായി ചെന്നൈയിൽ എത്തിച്ചു. തിരുമംഗലം പൊലീസാണ് കേസെടുത്തത്. സിനിമയിൽ അഭിനയിപ്പിക്കാം എന്ന് പറഞ്ഞാണ് ബന്ധുവായ പെൺകുട്ടിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചത്. കഴിഞ്ഞ മാർച്ചിലാണ് പെൺകുട്ടി നടിക്കെതിരെ പരാതി നൽകിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top