യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ച കേസിൽ നടി മിനു മുനീർ അറസ്റ്റിൽ; വലയിലാക്കിയത് സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ്

ബന്ധുവായ യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ച കേസിൽ നടി മിനു മുനീർ അറസ്റ്റിൽ. സിനിമയിൽ അഭിനയിപ്പിക്കാം എന്ന് പറഞ്ഞാണ് ബന്ധുവായ യുവതിയെ തമിഴ്നാട്ടിൽ എത്തിച്ച് സെക്സ് റാക്കറ്റിന് കൈമാറിയതെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് തിരുമംഗലം പൊലീസ് നടിയെ കസ്റ്റഡിയിലെടുത്തത്.

അതേസമയം, നടൻ ബാലചന്ദ്രമേനോന് എതിരെയുള്ള അപകീർത്തിക്കേസിൽ മിനു മുനീറിനെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലൂടെ നടനെതിരെ ഗുരുതര ആരോപണങ്ങളാണ് നടി ഉയർത്തിയത്. ഇതിനെതിരെയാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയത്. കാക്കനാട് സൈബർ പൊലീസ് ആണ് നടിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. നടി നൽകിയ പരാതിയിൽ തെളിവില്ലെന്ന് പറഞ്ഞ് കോടതി കേസ് അവസാനിപ്പിക്കുകയും ചെയ്തു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെയാണ് നടി പ്രമുഖ നടന്മാർക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ബാലചന്ദ്രമേനോന് പുറമേ ജയസൂര്യ, മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, തുടങ്ങി നിരവധി പ്രമുഖർക്കെതിരെയാണ് നടി ആരോപണം ഉന്നയിച്ചത്. ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ മിനു മുനീറിന്റെ അഭിഭാഷകനായ സംഗീത് ലൂയിസും അടുത്തിടെ പിടിയിലായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top