ഉമ്മാക്കി കാട്ടി വിരട്ടണ്ട; കെ ജെ ഷൈനിന് പിന്തുണയുമായി റിനി ആൻ ജോർജ്

അപവാദ പ്രചരണത്തിന് പിന്നാലെ സൈബർ ആക്രമണം നേരിടേണ്ടി വന്ന സിപിഎം നേതാവ് കെ ജെ ഷൈനിന് പിന്തുണയുമായി നടി റിനി ആൻ ജോർജ്. ഷൈന് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചു കൊണ്ടാണ് റിനി ആൻ ജോർജ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്. സ്വന്തമായി അഭിപ്രായമുള്ള സ്ത്രീകളെ ഉമ്മാക്കി കാട്ടി വിരട്ടാം എന്ന് കരുതേണ്ട എന്നാണ് റിനി ആൻ ജോർജ് കുറിച്ചത്. സമാനമായ രീതിയിൽ സൈബർ ആക്രമണത്തിന് ഇരയായ ആളാണ് യുവ നടി റിനി ആൻ ജോർജ്.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉൾപ്പെട്ട വിവാദങ്ങളിൽ തുറന്നുപറച്ചിലുമായി ആദ്യം രംഗത്തെത്തിയത് റിനി ആൻ ജോർജാണ്. റിനി പരാതിപ്പെട്ട കാര്യം വിഡി സതീശനും സമ്മതിച്ചതോടെയാണ് രാഹുലിന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം നഷ്ടപ്പെട്ടതും വിഷയം പിന്നിട് വലിയ വിവാദങ്ങളിലേക്ക് വഴിമാറിയതും. എറണാകുളം ജില്ലയിലെ ഒരു എംഎൽഎയുമായി ബന്ധപ്പെടുത്തിയാണ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാരണം ഉണ്ടായത്.

പോസ്റ്റിന്‍റെ പൂര്‍ണരൂപം :

സ്വന്തമായി അഭിപ്രായങ്ങൾ പറയുന്നതും പൊതു രംഗത്ത് പ്രവർത്തിക്കുന്നതുമായ സ്ത്രീകളെ അധിക്ഷേപിച്ചും അപമാനിച്ചും അരങ്ങത്ത് നിന്ന് അടുക്കളയിലേക്ക് ആട്ടിപ്പായിക്കാം എന്ന് കരുതുന്നവരോട്… ഇത്തരം ഉമ്മാക്കികൾ കാണിച്ചു വിരട്ടാം എന്ന് കരുതേണ്ട… അപവാദ പ്രചാരണങ്ങളും അശ്ലീല കഥകളും തളർത്തുകയില്ല മറിച്ച് അത് കൂടുതൽ ശക്തി പകരും..മുന്നോട്ടുള്ള യാത്രയ്ക്ക് കൂടുതൽ ഊർജം നൽകും… സൈബർ ഇടങ്ങളിലെ സ്ത്രീ ഹത്യക്കെതിരെ ജാതി മത രാഷ്ട്രീയ പ്രായ ഭേദമന്യെ സ്ത്രീകൾ പോരാടുക തന്നെ ചെയ്യും…

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top