നടി തൃഷയുടെ വിവാഹം ഉടൻ; വരൻ പ്രമുഖ വ്യവസായി

തമിഴ്, തെലുങ്ക് സിനിമകളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ നടിയാണ് തൃഷ. ഇപ്പോൾ നടി വിവാഹിതയാകാൻ പോകുന്ന വാർത്തകളാണ് പുറത്തു വരുന്നത്. ചണ്ഡീഗഢില്‍ നിന്നുള്ള ബിസിനസുകാരനാണ് വരൻ. വിവാഹത്തിന് കുടുംബം സമ്മതിച്ചതായാണ് വിവരം. വരനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. എന്നാൽ ഇരുകുടുംബങ്ങളും തമ്മിൽ വർഷങ്ങളായി അറിയുന്നവരാണെന്നാണ് റിപ്പോർട്ട്.

തൃഷയുടെ വിവാഹം നീണ്ടുപോകുന്നതിൽ പല തരത്തിലുള്ള അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നു. നടൻ വിജയുമായി നടി അടുപ്പത്തിൽ ആണെന്ന വാർത്തയായിരുന്നു അത്. എന്നാൽ പിന്നീട് ഇരുവരും അത് നിഷേധിച്ചിരുന്നു. ശരിയായ ആളെ കണ്ടെത്തിയാൽ വിവാഹത്തിന് തയ്യാറാണെന്ന് തൃഷ അടുത്തിടെ പറഞ്ഞതായും വിവരമുണ്ട്. എന്നാൽ തൃഷയുടെ മാതാപിതാക്കൾ ഇതുവരെ വിവാഹത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

2015ൽ തൃഷയും സംരംഭകനായ വരുൺ മണിയനും തമ്മിൽ വിവാഹനിശ്ചയം നടന്നിരുന്നു. പക്ഷെ ആ ബന്ധം വിവാഹത്തിൽ എത്തിയില്ല. വിവാഹശേഷം അഭിനയം തുടരാനുള്ള തീരുമാനത്തെച്ചൊല്ലി തൃഷയും വരുണും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. എന്നാൽ ആരാധകർ ആഗ്രഹിച്ചിരുന്നതും വിജയും തൃഷയും തമ്മിൽ ഒന്നാകും എന്നായിരുന്നു. തമിഴ് സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ഓൺ സ്‌ക്രീൻ ജോഡികളായിരുന്നു ഇരുവരും.

ഗില്ലി, തിരുപ്പാച്ചി, ആദി, കുരുവി തുടങ്ങിയ ഹിറ്റ് സിനിമകളിൽ ഇരുവരും തകർത്തഭിനയിച്ചിരുന്നു. ഇത് ഗോസിപ്പുകൾക്ക് ആക്കം കൂട്ടി. എന്നാൽ കുരുവിക്ക് ശേഷം, ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുന്നത് നിർത്തി. തൃഷയുമായി അകലം പാലിക്കാൻ വിജയുടെ കുടുംബം അദ്ദേഹത്തോട് ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ 15 വർഷങ്ങൾക്ക് ശേഷം, ലിയോ എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിച്ചഭിനയിച്ചതും ആരാധകരെ ആവേശത്തിലാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top