തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ആഡംബര ഹോട്ടലിന് അനുമതി; 136 കോടി രൂപ അദാനി ഗ്രൂപ്പ് മുടക്കും

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് ആഡംബര ഹോട്ടല്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി – വനം മന്ത്രാലയം അനുമതി നല്‍കി. അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള എയര്‍ പോര്‍ട്ടില്‍ 136 കോടി രൂപ മുതല്‍ മുടക്കിയാണ് ലക്ഷ്വറി ഹോട്ടല്‍ നിര്‍മ്മിക്കുന്നത്. 8000 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് ഹോട്ടല്‍ പദ്ധതി നടപ്പാക്കുന്നത്.

240 മുറികള്‍ ഉള്ള അത്യാഡംബര ഹോട്ടലാണ് നിര്‍മ്മിക്കുന്നത്. ഒരേ സമയം 600 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുള്ള ഭക്ഷണശാലയും ഉണ്ടാകും. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇന്‍ഫ്ര എക്‌സ്‌പേര്‍ട്ട് സമിതി ഹോട്ടല്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. .നിലവിലെ കാര്‍ പാര്‍ക്കിംഗ് ഏരിയായിലാണ് നിര്‍മ്മാണം നടത്താനുദ്ദേശിക്കുന്നത്. 2021 ഒക്ടോബര്‍ 14നാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം എയര്‍പോര്‍ട്ട് അതോറ്റിറ്റ് ഓഫ് ഇന്ത്യയില്‍ (എഎഐ) നിന്ന് അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. എഐഎയുമായി അദാനി ഗ്രൂപ്പ് 50 വര്‍ഷത്തെ കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.

1935 ഒക്ടോബര്‍ 29നാണ് തിരുവനന്തപുരത്ത് ആദ്യത്തെ വിമാനമിറങ്ങുന്നത്. അന്നു വൈകിട്ട് 4.30ന് മുംബൈയില്‍നിന്നെത്തിയ ടാറ്റാ എയര്‍ലൈന്‍സിന്റെ ഡി.എച്ച്. 83 ഫോക്‌സ്‌മോത്ത് വിമാനമാണ് വിമാനത്താവളത്തിലെ റണ്‍വേയില്‍ ആദ്യമായി പറന്നിറങ്ങിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top