അദാനിയുടെ അടുത്ത ലക്ഷ്യം ആന്ധ്ര! പോർട്ടും ടെക്കും ഇനി ഇവിടെ വാഴും

ആന്ധ്രാപ്രദേശിൽ ഒരു ലക്ഷം കോടി നിക്ഷേപിക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. അടുത്ത പത്ത് വർഷത്തിനുള്ളിൽ തുറമുഖങ്ങൾ, സിമൻ്റ്, ഡാറ്റാ സെൻ്ററുകൾ, ഊർജ്ജം, അഡ്വാൻസ്ഡ് നിർമ്മാണം തുടങ്ങിയ വിവിധ മേഖലകളിലായാണ് പണം നിക്ഷേപിക്കാൻ ഒരുങ്ങുന്നത്. ഈ മേഖലകളിൽ ഇതിനോടകം 40,000 കോടി നിക്ഷേപിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് കൂടുതൽ തുക നല്കാൻ പദ്ധതി ഇടുന്നത്. ആന്ധ്രാപ്രദേശ് ഇൻവെസ്റ്റർ സമ്മിറ്റിൽ സംസാരിക്കവെയാണ് കരൺ അദാനിയുടെ ഈ പ്രഖ്യാപനം.

അദാനി ഗ്രൂപ്പിൻ്റെ 15 ബില്യൺ ഡോളറിൻ്റെ ‘വിസാഗ് ടെക് പാർക്ക്’ പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു. ഇതിൽ, ഗൂഗിളുമായി സഹകരിച്ച് ലോകത്തിലെ ഏറ്റവും വലിയ ഹരിത ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന ഹൈപ്പർസ്കെയിൽ ഡാറ്റാ സെൻ്റർ നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതി ഇന്ത്യയുടെ ഡിജിറ്റൽ പരമാധികാരത്തിൻ്റെ അടിത്തറയായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ ഹൈപ്പർസ്കെയിൽ ഡാറ്റാ സെൻ്റർ ഇക്കോസിസ്റ്റമാണ് നിർമ്മിക്കുന്നതെന്നും കരൺ അദാനി വ്യക്തമാക്കി.

ആന്ധ്രാപ്രദേശിൽ അദാനി ഗ്രൂപ്പ് നിലവിൽ നടത്തുന്ന പ്രവർത്തനങ്ങൾ വഴി ഇതിനോടകം തന്നെ ലക്ഷക്കണക്കിന് നേരിട്ടുള്ളതും അല്ലാത്തതുമായ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു. വരാനിരിക്കുന്ന പദ്ധതികളിലൂടെ കൂടുതൽ വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top