എംആര്‍ അജിത് കുമാര്‍ ‘അത്രമേല്‍ പ്രീയപ്പെട്ടവന്‍’; ബവ്കോ ചെയര്‍മാന്‍ സ്ഥാനം കൂടി നല്‍കി മുഖ്യമന്ത്രി പിണറായി

ഗുരുതര ആരോപണങ്ങളും വിജിലന്‍സ് കേസും ഒക്കെ ഉണ്ടെങ്കിലും എഡിജിപി അജിത് കുമാറിന് സ്ഥാനങ്ങള്‍ ലഭിക്കുന്നതില്‍ ഒരു കുറവുമില്ല. പോലീസില്‍ നിന്ന് മാറ്റേണ്ടി വന്നെങ്കിലും കൃത്യമായ പദവികള്‍ നല്‍കി പിണറായി സര്‍ക്കാര്‍ അജിത് കുമാറിനൊപ്പമുണ്ട്. നിലവില്‍ എക്സൈസ് കമ്മിഷണറായ അജിത് കുമാറിനു ബിവറേജസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കൂടി നല്‍കിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍.
നേരത്തെ എക്സൈസ് കമ്മിഷണര്‍മാരാണ് ബവ്കോയുടെ ചെയര്‍മാന്‍സ്ഥാനം വഹിച്ചിരുന്നത്. എന്നാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ യോഗേഷ് ഗുപ്ത ബവ്കോയില്‍ എത്തിയപ്പോഴാണ് ഈ പതിവിന് മാറ്റം വരുത്തി. യോഗേഷ് ഗുപ്തയെ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ (സിഎംഡി) ആയാണ് നിയമിച്ചത്. പിന്നീട് വന്ന ഉദ്യോഗസ്ഥരും സിഎംഡിയായി തുടര്‍ന്നു. ഇതിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.
ഹര്‍ഷിത അട്ടല്ലൂരിയാണ് നിലവില്‍ ബവ്കോ സിഎംഡി. അജിത് കുമാറിനെ ചെയര്‍മാനായി നിയമിച്ചതോടെ ഹര്‍ഷിത അട്ടല്ലൂരി ബവ്കോ എംഡിയായി തുടരും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here