ശബരിമല ട്രാക്ടര്‍ യാത്രയില്‍ എംആര്‍ അജിത് കുമാറിന് ആശ്വാസം; താക്കീത് നല്‍കി കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ശബരിമല ട്രാക്ടര്‍ യാത്രയില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് ആശ്വാസം നല്‍കുന്ന നടപടിയുമായി ഹൈക്കോടതി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കി സ്വമേധയായെടുത്ത കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് ട്രാക്ടറില്‍ കയറിയതെന്ന് അജിത് കുമാറിന്റെ വിശദീകരണം സ്വീകരിച്ചാണ് ദേവസ്വം ബഞ്ച് തുടര്‍ നടപടികള്‍ അവസാനിപ്പിച്ചത്.

ശബരിമലയിലേക്ക് ട്രാക്ടറില്‍ സഞ്ചരിക്കുന്ന എഡിജിപിയുടെ ചിത്രം തീര്‍ഥാടകന്‍ എടുത്ത് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറിന് കൈമാറിയിരുന്നു. തുടര്‍ന്ന് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ഇക്കാര്യം ദേവസ്വം ബെഞ്ചിന് റിപ്പോര്‍ട്ടായി നല്‍കി. തുടര്‍ന്നാണ് കോടതി ഉത്തരവ് ലംഘിച്ചതില്‍ അജിത് കുമആറിന് എതിരെ സ്വമേധയാ കേസെടുത്തത്. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കില്‍ ആംബുലന്‍സ് ഉപയോഗിക്കാമായിരുന്നല്ലോ എന്ന് ഹൈക്കോടതി ചോദ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.

നേരത്തെ പോലീസില്‍ നിന്നും എംആര്‍ അജിത് കുമാറിനെ എക്‌സൈസിലേക്ക് മാറ്റിയിരുന്നു. ഇക്കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. ഇതും അജിത് കുമാറിന് ഗുണമായി. ഇക്കഴിഞ്ഞ ജൂലൈ 12, 13 തീയതികളില്‍ എഡിജിപി എം ആര്‍ അജിത്കുമാര്‍ ശബരിമലയിലേക്കും തിരിച്ചും ട്രാക്ടറില്‍ യാത്ര നടത്തിയത്.
ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top