എംആർ അജിത് കുമാറിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് പുറത്ത് വിടില്ല; സ്വകാര്യതയെ ബാധിക്കുമെന്ന് പൊതുഭരണ വകുപ്പ്

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എംആർ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് പുറത്ത് വിടാനാവില്ലെന്ന് വിവരാവകാശ മറുപടി. റിപ്പോർട്ട് പുറത്തുവിട്ടാൽ അജിത് കുമാറിന്റെ സ്വകാര്യതയെ ബാധിക്കുമെന്നാണ് പൊതുഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറിയുടെ മറുപടിയിലെ വിചിത്ര വാദം. റിപ്പോർട്ട് പൊതുതാത്പര്യമോ പൊതുപ്രവർത്തനത്തിന്റെയോ ഭാഗമല്ല എന്നും മറുപടിയിലുണ്ട് . അതിനാൽ റിപ്പോർട്ട് പുറത്തു വിടാൻ സാധിക്കില്ലായെന്നാണ് നൽകിയ വിശദീകരണം

Also Read : ‘അന്വേഷണ ഉദ്യോഗസ്ഥരുടെ ശമ്പളം തിരിച്ചുപിടിക്കണം’; അജിത്കുമാറിന്റെ ക്ലീൻ ചിറ്റ് പുതിയ വിവാദങ്ങളിലേക്ക്

മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശ പ്രകാരം പി വി അന്‍വറുമായി അനുനയ ചർച്ചനടത്തിയിരുന്നുവെന്നും അജിത്കുമാർ വിജിലൻസിന് നൽകിയ മൊഴിയിൽ ഉണ്ടായിരുന്നു. അൻവർ ഉന്നയിച്ച സംശയങ്ങൾക്ക് മറുപടി നൽകണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞിരുന്നുവെന്നും മൊഴിയിൽ പറയുന്നു.തനിക്കെതിരായ ആരോപണത്തിനു പിന്നിലും വ്യാജരേഖ ഉണ്ടാക്കിയതിന് പിന്നിലും പൊലീസിലെ തന്നെ ചിലരാണെന്നും അജിത് കുമാർ വിജിലൻസിന് മൊഴി നൽകിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top