മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതിനാൽ അൻവറുമായി അനുനയ ചർച്ച നടത്തി; എംആർ അജിത്ത് കുമാറിന്റെ മൊഴി പുറത്ത്

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എംആർ അജിത്ത് കുമാർ വിജിലൻസിന് നൽകിയ മൊഴി പുറത്ത്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് പിന്നിലുള്ളത് പൊലീസുദ്യോഗസ്ഥരുടെ ഗൂഢാലോചനയാണ്. പി.വി. അന്‍വറിന്‍റെ വഴിവിട്ട ഇടപാടുകള്‍ക്ക് കുടപിടിക്കാത്തതിനാലാണ് ആരോപണം ഉന്നയിച്ചതെന്നും മൊഴിയിൽ പറയുന്നു.

പി വി അന്‍വറുമായി അനുനയ ചർച്ചനടത്തിയിരുന്നു. കൂട്ടുകാരന്റെ വീട്ടിൽ വെച്ചാണ് ചർച്ച നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശ പ്രകാരമാണ് ചർച്ച നടത്തിയത്. അൻവർ ഉന്നയിച്ച സംശയങ്ങൾക്ക് മറുപടി നൽകണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞിരുന്നുവെന്നും മൊഴിയിൽ പറയുന്നു.
Also Read : മന്ത്രി വീണയെ വിമര്‍ശിക്കാന്‍ ഉള്‍പാര്‍ട്ടി ജനാധിപത്യമില്ല; പത്തനംതിട്ട സിപിഎമ്മില്‍ വെട്ടിനിരത്തല്‍
കേസിൽ വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസ് കോടതി നേരിട്ട് അന്വേഷിക്കുമെന്നും വ്യക്തമാക്കിയിരുന്നു. അന്വേഷണം ശരിയായ ദിശയിൽ അല്ല നടന്നതെന്നും കോടതി വിമർശനം ഉന്നയിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here