‘അന്വേഷണ ഉദ്യോഗസ്ഥരുടെ ശമ്പളം തിരിച്ചുപിടിക്കണം’; അജിത്കുമാറിന്റെ ക്ലീൻ ചിറ്റ് പുതിയ വിവാദങ്ങളിലേക്ക്

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആര്‍ അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിക്കാരൻ. അന്വേഷണ ഉദ്യോഗസ്ഥരുടെ ശമ്പളം തിരിച്ചുപിടിക്കണമെന്നാണ് ആവശ്യം, പ്രാഥമിക വിവരശേഖരണം പോലും ഉദ്യോഗസ്ഥര്‍ നടത്തിയിട്ടില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പരാതിക്കാരൻ അഡ്വ. നാഗരാജ് പറഞ്ഞു.

Also Read : മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതിനാൽ അൻവറുമായി അനുനയ ചർച്ച നടത്തി; എംആർ അജിത്ത് കുമാറിന്റെ മൊഴി പുറത്ത്

വിജിലന്‍സ് അന്വേഷണം നടന്നിട്ടില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. കേസിൽ അന്വേഷണം നടത്താതെയാണ് എംആര്‍ അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകികൊണ്ടുള്ള റിപ്പോര്‍ട്ട് നൽകിയതെന്നാണ് ആരോപണം. അന്വേഷണ കാലയളവായ നാലുമാസത്തെ ശമ്പളം തിരിച്ചുപിടിക്കണമെന്നാണ് പരാതിക്കാരന്‍റെ ആവശ്യം.

അജിത്കുമാറിന്റെ ക്ലീൻ ചിറ്റിന് വേണ്ടി സർക്കാർ നടത്തിയ അസാധാരണമായ ശ്രമങ്ങൾ ചർച്ചയായിരുന്നു. അന്വേഷണ റിപ്പോർട്ടിനു മുഖ്യമന്ത്രിയുടെ അംഗീകാരമുണ്ടെന്ന് പ്രത്യേക കോടതിയിൽ വിജിലൻസ് അറിയിച്ചത് അജിത്കുമാറിനോട് സർക്കാരിനുള്ള പ്രത്യേക താല്പര്യം കൊണ്ടാണെന്ന ചർച്ചകൾ സജീവമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top