നവീന്‍ ബാബുവിന്റെ കുടുംബത്തിന് ഒപ്പമല്ല പിണറായി പോലീസ്; പിപി ദിവ്യക്കൊപ്പം നിന്ന് തുടരന്വേഷണ ഹര്‍ജിയെ എതിര്‍ത്തു

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് പോലീസ്. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഹര്‍ജി തള്ളാനുളള കാരണങ്ങള്‍ എണ്ണിപ്പറയുന്നുണ്ട്.
അന്വേഷണ പരിധിയില്‍ വരുന്ന മുഴുവന്‍ കാര്യങ്ങളിലും സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്. കേസിലെ പ്രതിയായ പിപി ദിവ്യ കുറ്റക്കാരായാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യം ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതാണ്. ഇതെല്ലാം അന്വേഷണം ശരിയായ രീതിയിലാണെന്ന് തെളിയിക്കുന്നതാണ്. അതിനാല്‍ നിയമപരമായും വസ്തുതാപരമായും നിലനില്‍ക്കാത്ത ഹര്‍ജി തള്ളിക്കളയണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
തുടരന്വേഷണം വേണമെന്ന ഹര്‍ജിയെ പ്രതി ദിവ്യയും എതിര്‍ത്തിരുന്നു. കേസ് നീട്ടി കൊണ്ടു പോകാന്‍ മാത്രം നല്‍കിയ ഹര്‍ജിയാണിതെന്നാണ് ദിവ്യയുടെ അഭിഭാഷകന്റെ വാദിച്ചത്. ചുരുക്കത്തില്‍ പ്രതി ഉന്നയിച്ചതിന് സമാനമായ കാര്യമാണ് പോലീസ് റിപ്പോര്‍ട്ടിലും ഉള്ളത്. ഈ മാസം അഞ്ചിനാണ് തുടരന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2024 ഒക്ടോബര്‍ 15നാണ് നവീന്‍ ബാബുവിനെ താമസ സ്ഥലത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യ യാത്രയയപ്പ് ചടങ്ങിലെത്തി അഴിമതിക്കാരനായി ചിത്രീകരിച്ച് അപമാനിച്ചിരുന്നു. വലിയ വിവാദമായപ്പോള്‍ പാര്‍ട്ടിയും സര്‍ക്കാരും ഒപ്പമുണ്ടെന്ന് ഉറപ്പാണ് സിപിഎം സഹയാത്രികരായ നവീന്‍ ബാബുവിന്റെ കുടുംബത്തിന് നല്‍കിയത്. എന്നാല്‍ ഇത് വെറും വാഗ്ദാനമാണെന്ന് ഓരോ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here