അടൂരിന്റേത് ഫ്യൂഡല്‍ ജീര്‍ണതയുടെ ഭാഷ; വലിയ നീതികേട്; വിമര്‍ശനവുമായി എംവി ഗോവിന്ദന്‍

സ്ത്രീകള്‍ക്കും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലേയും സംവിധായകര്‍ക്കും സിനിമ നിര്‍മ്മിക്കുന്നതിന് സഹായം നല്‍കുന്ന പദ്ധതിയെ വിമര്‍ശിച്ച അടുര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പദ്ധതിയെ അല്ല വിമര്‍ശിച്ചത് പരിശീലനം നല്‍കണം എന്നാണ് ഉദ്ദേശിച്ചതെന്ന് അടൂര്‍ പറയുന്നുണ്ട്. അത് അംഗീകരിച്ചാലും അടൂര്‍ പ്രസംഗത്തിന് ഉപയോഗിച്ച് ഭാഷ അംഗീകരിക്കാന്‍ കഴിയില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.
ഫ്യൂഡല്‍ ജീര്‍ണതയുടെ ഭാഷാപരമായ ഉള്ളടക്കത്തോട് കൂടി തന്നെയാണ് ഇങ്ങനെയുള്ള പലരും സംസാരിച്ചുകൊണ്ടിരിക്കുന്നത്. കേരളീയ സമൂഹം ഫ്യൂഡല്‍ സംസ്‌കാരത്തിന്റെ ആശയതലത്തില്‍നിന്നും നല്ലത് പോലെ മുന്നേറിയ ഒരു ആവാസ കേന്ദ്രമാണ്. അങ്ങനെയുള്ള നാട്ടില്‍ എല്ലാറ്റിനേയും ജാതി അടിസ്ഥാനപ്പെടുത്തി കാര്യങ്ങള്‍ പറയുന്നത് ശരിയല്ല. ഒരു വിഭാഗത്തിന് പ്രത്യേകമായി പരിശീലനം നല്‍കേണ്ട കാര്യമില്ല. ഈ രീതിയില്‍ സംസാരിക്കുന്നത് ജനാധിപത്യ സമൂഹത്തിലെ ഏറ്റവും വലിയ നീതി കേടാണെന്നും ഗോവിന്ദന്‍ പറഞ്ഞു.
സിനിമാ കോണ്‍ക്ലേവിലായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍ വിവാദ പരാമര്‍ശം. 1.5 കോടി രൂപ സിനിമ എടുക്കാനായി പട്ടികജാതി-വര്‍ഗ വിഭാഗങ്ങളിലെ സംവിധായകര്‍ക്കും സ്ത്രീസംവിധായകര്‍ക്കും നല്‍കുന്നതിന് മുമ്പ് നിര്‍ബന്ധമായും വിദഗ്ധരുടെകീഴില്‍ കുറഞ്ഞത് തീവ്രപരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ പറഞ്ഞത്. ഇതില്‍ സദസിലുണ്ടായിരുന്ന ഗായിക പുഷ്പവതി പ്രതിഷേധിച്ചിരുന്നു. അടുത്ത ദിവസം മാധ്യമങ്ങളെ കണ്ടപ്പോഴും പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നതായി അടൂര്‍ വ്യക്തമാക്കിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here