‘ദിലീപിന് നീതി കിട്ടിയതിൽ സന്തോഷം; സർക്കാർ അപ്പീലിന് പോകുന്നത് ദ്രോഹിക്കാൻ’: അടൂർ പ്രകാശ്

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി നിലപാടെടുത്ത് കോൺഗ്രസ് നേതാവും യുഡിഎഫ് കൺവീനറുമായ അടൂർ പ്രകാശ്. ദിലീപിന് നീതി ലഭിച്ചുവെന്നാണ് തൻ്റെ അഭിപ്രായമെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.”ദിലീപിന് നീതി കിട്ടി എന്നാണ് എൻ്റെ പക്ഷം. വ്യക്തിപരമായി എനിക്ക് സന്തോഷമുണ്ട്. നടി എന്ന നിലയിൽ ആ കുട്ടിയോടൊപ്പമാണ് ഞങ്ങൾ എന്ന് പറയുമ്പോഴും നീതി എല്ലാവർക്കും കിട്ടണം. ദിലീപിന് നീതി ലഭിച്ചു എന്നാണ് എന്റെ അഭിപ്രായം,” അടൂർ പ്രകാശ് പ്രതികരിച്ചു.
ഒരു കലാകാരൻ എന്നതിലുപരി ദിലീപുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വ്യക്തികൂടിയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ സർക്കാർ അപ്പീലിന് പോകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അടൂർ പ്രകാശ് സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. “സർക്കാർ അപ്പീലിന് പോകും, മറ്റ് പണിയൊന്നും ഇല്ലല്ലോ. ആരെ ദ്രോഹിക്കാൻ ഉണ്ട് എന്നാണ് സർക്കാർ നോക്കുന്നത്,” അദ്ദേഹം കുറ്റപ്പെടുത്തി.
നടിയെ ആക്രമിച്ച കേസിൽ സർക്കാർ ഇരയ്ക്ക് ഒപ്പമാണെന്നും. അടൂർ പ്രകാശിന്റെ പ്രതികരണം സ്ത്രീ വിരുദ്ധതയാണ്. കോൺഗ്രസിന്റെ സ്ത്രീവിരുദ്ധതയാണ് വാക്കുകളിലൂടെ വ്യക്തമാകുന്നതെന്നും മന്ത്രി വീണാ ജോർജ് പ്രതികരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here