ദിലീപിനെ ന്യായീകരിച്ചതിൽ മലക്കം മറിഞ്ഞ് അടൂർ പ്രകാശ്; കുറ്റം മാധ്യമങ്ങൾക്ക്

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ അനുകൂലിച്ച് പറഞ്ഞ വാദങ്ങൾ തള്ളി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കോടതിവിധിക്ക് പിന്നാലെ നടൻ ദിലീപിനെ പിന്തുണച്ച് നടത്തിയ പരാമർശം കോൺഗ്രസിനുള്ളിൽ തന്നെ വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. താൻ എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്ന് പറഞ്ഞ അടൂർ പ്രകാശ് മാധ്യമങ്ങൾ തൻ്റെ പ്രസ്താവനയെ വളച്ചൊടിച്ചെന്നും ഒരു വശം മാത്രമാണ് നൽകിയതെന്നും വിമർശിച്ചു.
“താൻ എന്നും അതിജീവിതക്കൊപ്പമാണ്. എൻ്റെ പ്രസ്താവനയുടെ ഒരു ഭാഗം മാത്രമാണ് മാധ്യമങ്ങൾ നൽകിയത്. ആ കുട്ടിയോടൊപ്പമാണ് ഞങ്ങൾ,” അടൂർ പ്രകാശ് വ്യക്തമാക്കി. നീതി എല്ലാവർക്കും കിട്ടണം എന്ന രീതിയിൽ താൻ നടത്തിയ പൊതു പരാമർശമാണ് ദിലീപിനുള്ള പിന്തുണയായി തെറ്റിദ്ധരിക്കപ്പെട്ടതെന്നാണ് വിശദീകരണം. കേസിൽ സർക്കാർ അപ്പീലിന് പോകുന്നതിനെ രൂക്ഷമായി വിമർശിച്ച നിലപാടിലും അടൂർ പ്രകാശ് മലക്കം മറിഞ്ഞു.
ഈ പ്രസ്താവനയ്ക്കെതിരെ മന്ത്രി വീണാ ജോർജ് ഉൾപ്പെടെയുള്ളവർ ശക്തമായി പ്രതികരിക്കുകയും, കോൺഗ്രസിൻ്റെ സ്ത്രീവിരുദ്ധതയായി ചിത്രീകരിക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് യുഡിഎഫ് കൺവീനർ നിലപാട് തിരുത്തി രംഗത്തെത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here