കാമുകനുമൊത്തുള്ള ഭർതൃമതിയുടെ കിടപ്പറ ദൃശ്യം പകർത്തി വഴങ്ങണമെന്ന് ഭീഷണി; സഹികെട്ട് പരാതി; അറസ്റ്റ്

വിവാഹം കഴിഞ്ഞ യുവതിയും മറ്റൊരാളുമായുള്ള കിടപ്പറ രംഗങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേർ പോലീസ് പിടിയിൽ. ഫെബ്രുവരിയിലായിരുന്നു ദൃശ്യങ്ങൾ ചിത്രീകരിച്ചത്. നടുവിൽ പള്ളിത്തട്ട് രാജീവ് ഭവൻ ഉന്നതിയിലെ കിഴക്കിനടിയിൽ ശമൽ നടുവിൽ ടെക്നിക്കൽ സ്കൂളിന് സമീപത്തെ ചെറിയാണ്ടിന്റകത്ത് ലത്തീഫ് എന്നിവരെയാണ് കുടിയാന്മല പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതിയും ശമലിന്റെ സഹോദരനുമായ ശ്യാം വേറൊരു കേസിൽ ജയിലീലാണ്.
Also Read : സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിൽ രഹസ്യാന്വേഷണം നടത്താൻ സർക്കാർ ; കടകംപള്ളിയെ സിപിഎം കൈവിട്ടോ!!!
കാമുകൻ ആലക്കോട് സ്വദേശി ഇടക്കിടെ യുവതിയുടെ വീട്ടിലെത്താറുണ്ട്. ഇതു മനസ്സിലാക്കിയ ശ്യാമും ശമലും ഒളിച്ചിരുന്നു കിടപ്പറ ദൃശ്യങ്ങൾ പകർത്തികുയായിരുന്നു. പിന്നീട് വീഡിയോ യുവതിയെ കാണിച്ച് ഭീഷണപ്പെടുത്തി പണം വാങ്ങുകയായിരിന്നു. വീണ്ടും ഇത് അവർത്തിക്കപ്പെട്ടു . അതിനിടെ ഇരുവരും ഈ ദൃഷ്യങ്ങൾ കൂട്ടുകാരനായ ലത്തീഫിന് കൈമാറി. ലത്തീഫ് ഇത് കാണിച്ച് യുവതിയോട് ശാരീരിക ബന്ധത്തിന് വഴങ്ങണമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here