വിമാനത്തിന്റെ ടയറില്‍ പതിമൂന്നുകാരന്റെ സാഹസികയാത്ര; അഫ്ഗാനില്‍ നിന്ന് ഇന്ത്യയില്‍ സുരക്ഷിതനായി എത്തി

അഫ്ഗാനിസ്ഥാന്റെ എയര്‍ലൈന്‍സായ കാം എയറിന്റെ വിമാനത്തില്‍ പതിമൂന്നുകാരന്റെ സാഹസിക യാത്ര. കാബൂളില്‍ നിന്ന് ദില്ലിയിലേക്ക് എത്തിയ വിമാനത്തിന്റെ ടയറില്‍ ഇരുന്നാണ് കുട്ടി കിലോമീറ്ററുകളോളം യാത്ര ചെയ്തത്. ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്ട്‌മെന്റിലാണ് കുട്ടി യാത്ര ചെത്തത്. 94 മിനിറ്റാണ് യാത്ര നീണ്ടത്. രാവിലെ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങുന്നതു വരെ ഇക്കാര്യം ആരും അറിഞ്ഞിരുന്നില്ല.
ഇറാനിലേക്ക് പോകാനാണ് കുട്ടി ശ്രമിച്ചത്. എന്നാല്‍ വിമാനം മാറിയാണ് ഡില്ലിക്കുളഅള വിമാനത്തില്‍ ഒളിച്ചിരുന്നത്. അഫ്ഗാന്‍ കുര്‍ത്ത ധരിച്ച കുട്ടി സംശയകരമായ സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ കണ്ടെത്തിയതോടെയാണ് അധികൃതര്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസെടുത്തില്ല. വന്ന അതേ വിമാനത്തില്‍ തന്നെ കുട്ടിയെ കാബൂളിലേക്ക് തിരികെ അയച്ചിട്ടുണ്ട്.
ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ സംഭവമാണ് ഇത്. 1996ല്‍ പ്രദീപ് സൈനി, വിജയ് സൈനി എന്നീ സഹോദരന്‍മാര്‍ ഇന്ത്യില്‍ നിന്ന് ബ്രിട്ടനിലേക്കു യാത്ര ചെയ്തിരുന്നു. പ്രദീപ് രക്ഷപ്പെട്ടു എങ്കിലും വിജയ് തണുത്ത് മരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here